സര്‍ക്കാര്‍ ക്വാറി ഉടമകളുമായി ഒത്തുകളിക്കുന്ന: ക്വാറി ഉടമകളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ക്വാറി ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ദില്ലി : ക്വാറി ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ക്വാറി ഉടമകളെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തിന്റെ നിലപാട് തള്ളിയിരുന്നു.

നാടുമുഴുവന്‍ ക്വാറികള്‍ വരുന്നതിന്റെ ആഘാതം കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കോടതികള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അഞ്ചു ഹെക്ടര്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിന് ഇത്തരത്തില്‍ അനുമതിനല്‍കിയാല്‍ പ്രശ്നം ഗുരുതരമായ ഹരിയാനയിലും ഉത്തര്‍പ്രദേശിലുമൊക്കെ ആ രീതി ആവര്‍ത്തിക്കുമെന്നും വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications