കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ക്വാറി ഉടമകളുമായി ഒത്തുകളിക്കുന്ന: ക്വാറി ഉടമകളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ക്വാറി ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ക്വാറി ലൈസന്‍സ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ക്വാറി ഉടമകളെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തിന്റെ നിലപാട് തള്ളിയിരുന്നു.

supreme court

നാടുമുഴുവന്‍ ക്വാറികള്‍ വരുന്നതിന്റെ ആഘാതം കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കോടതികള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. അഞ്ചു ഹെക്ടര്‍ താഴെ വിസ്തീര്‍ണമുള്ള ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിന് ഇത്തരത്തില്‍ അനുമതിനല്‍കിയാല്‍ പ്രശ്‌നം ഗുരുതരമായ ഹരിയാനയിലും ഉത്തര്‍പ്രദേശിലുമൊക്കെ ആ രീതി ആവര്‍ത്തിക്കുമെന്നും വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

English summary
environmental clearance must for renewing licence of quarry says supreme court. supremecourt dismisses plea of quarry owners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X