കോടതിയില്‍ നാടകീയ രംഗങ്ങള്‍; സൗമ്യ വധക്കേസില്‍ പുനപരിശോധന ഹര്‍ജി തള്ളി
ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനും കോടതിയെ വിമര്‍ശിച്ചതിനും കട്ജുവിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തു.
ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ മാറ്റമുണ്ടാകില്ല. സൗമ്യ വധക്കേസിലെ പുനപരിശോധന ഹര്‍ജി കോടതി തള്ളി. എന്ത് കൊണ്ട് ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ടണമെന്ന കാര്യത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും കാര്യമായ വിശദീകരണം നല്‍കിയിരുന്നെങ്കിലും പുനപരിശോധന ഹര്‍ജി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനും കോടതിയെ വിമര്‍ശിച്ചതിനും കട്ജുവിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തു. കോടതി ഹാളില്‍ ഉണ്ടായിരുന്ന കാട്ജു ഇതോടെ എഴുന്നേറ്റു നില്‍ക്കുകയും കേസ് പരിഗണിക്കുന്ന ജഡ്ജി രഞ്ജന്‍ ഗൊഗോയിയുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.തുടര്‍ന്നാണ് ഹര്‍ജി തള്ളുകയാണെന്നും പൊതുജനമധ്യത്തില്‍ കോടതിയെ അപമാനിച്ചതിന് മുന്‍സുപ്രീംകോടതി ജഡ്ജിയായ കാട്ജുവിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. സുപ്രീം കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നു. കോടതി വിധിയില്‍ ഒരുപാട് വിഷമമുണ്ടെന്നും സൗമ്യയുടെ മാതാവ് സുമതി പറഞ്ഞു.

ഒരു പെണ്‍കുട്ടിക്കും
ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. എല്ലാവരും തനിക്കുവേണ്ടി കഷ്ടപ്പെട്ടുവെന്നും സുമതി പറഞ്ഞു.

വാദം പൂര്‍ത്തിയായി
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നല്‍കിയ പുനപരിശോധനാ ഹര്‍ജികളില്‍ കഴിഞ്ഞ മാസം 17ന് വാദം പൂത്തിയായിരുന്നു.

വിമര്‍ശിച്ചു
സൗമ്യ വധക്കേസില്‍ ഗാവിന്ദച്ചാമിക്കെതിരെയുളള കൊലക്കുറ്റം ഒഴിവാക്കുകയും വധശിക്ഷ റദ്ദുചെയ്യുകയും ചെയ്ത സുപ്രീം കോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജസ്റ്റിസ് കട്ജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഹാജരാകണം
കേസില്‍ നല്‍കിയ വിധി തെറ്റാണെന്ന നിലപാടു കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കഴിഞ്ഞ തവണയാണ് ജസ്റ്റിസ് കട്ജുവിനോട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് അഭ്യര്‍ത്ഥിച്ചത്.












Click it and Unblock the Notifications