മദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടി

അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. കേരളത്തില്‍ ചികിത്സ വേണമെന്ന ആവശ്യവും അന്ന് കോടതി പരിഗണിയ്ക്കും. പ്രമേഹം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് മദനിയുടെ വാദം. കണ്ണിന്റെ ചികിത്സയ്ക്കായി ശ്രീധരീയം കണ്ണാശുപത്രിയില്‍ പോകാന്‍ അനുമതി നല്‍കണമെന്നുമാണ് മദനിയുടെ ആവശ്യം.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ ആയിരുന്നു മദനി. ചികിത്സയ്ക്ക് വേണ്ടി ഒരു മാസത്തെ ഇടക്കാല ജാമ്യം സുപ്രീം കോടതി ഇദ്ദേഹത്തിന് അനുവദിച്ചത്. എന്നാല്‍ പിന്നീട് വീണ്ടും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ജാമ്യകാലാവധി നീട്ടുകയായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ മാസം സുപ്രീം കോടതി നീട്ടി നല്‍കിയ ജാമ്യകാലാവധി അവസാനിയ്ക്കാനിരിയ്‌ക്കെയാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications