തെറ്റയിലിന് സുപ്രീം കോടതിയുടേയും ക്ലീന്‍ ചിറ്റ്
ദില്ലി:ലൈംഗികാരോപണ കേസില്‍ ജനതാദള്‍ എംഎല്‍എ ജോസ് തെറ്റയിലെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.
ജോസ് തെറ്റയില്‍ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.യഥാര്‍ത്ഥത്തില്‍ തെറ്റയിലിനെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.

മകനുമായി വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞ് ജോസ് തെറ്റയില്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ജോസ് തെറ്റയിലും യുവതിയും ഒരുമിച്ചുള്ള വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി പുറത്തുവിട്ടിരുന്നു. ഇത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴി വച്ചിരുന്നു.
എന്നാല്‍ നിയമ വഴിയില്‍ എത്തിയപ്പോള്‍ തെറ്റയിലെതിരെയുള്ള ആരോപണങ്ങള്‍ വിലപ്പോയില്ല. യുവതിയുടെ പരാതി ഹൈക്കോടതിയല്‍ എത്തിയപ്പോള്‍ കോടതി കേസ് റദ്ദാക്കി. തെറ്റയിലെതിരെയുള്ള മാനഭംഗക്കേസും സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും ആണ് ഹൈക്കോടതി തള്ളിയത്.
ഹൈക്കോടതി വിധിക്കെതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി തള്ളിയത് കാര്യങ്ങള്‍ പരിശോധിക്കാതെയാണെന്നാരോപിച്ചായിരുന്നു യുവതിയുടെ ഹര്‍ജി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications