കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റയിലിന് സുപ്രീം കോടതിയുടേയും ക്ലീന്‍ ചിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ലൈംഗികാരോപണ കേസില്‍ ജനതാദള്‍ എംഎല്‍എ ജോസ് തെറ്റയിലെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.

ജോസ് തെറ്റയില്‍ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.യഥാര്‍ത്ഥത്തില്‍ തെറ്റയിലിനെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.

Jose Thettayil

മകനുമായി വിവാഹം നടത്തിത്തരാം എന്ന് പറഞ്ഞ് ജോസ് തെറ്റയില്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ജോസ് തെറ്റയിലും യുവതിയും ഒരുമിച്ചുള്ള വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി പുറത്തുവിട്ടിരുന്നു. ഇത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴി വച്ചിരുന്നു.

എന്നാല്‍ നിയമ വഴിയില്‍ എത്തിയപ്പോള്‍ തെറ്റയിലെതിരെയുള്ള ആരോപണങ്ങള്‍ വിലപ്പോയില്ല. യുവതിയുടെ പരാതി ഹൈക്കോടതിയല്‍ എത്തിയപ്പോള്‍ കോടതി കേസ് റദ്ദാക്കി. തെറ്റയിലെതിരെയുള്ള മാനഭംഗക്കേസും സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും ആണ് ഹൈക്കോടതി തള്ളിയത്.

ഹൈക്കോടതി വിധിക്കെതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി തള്ളിയത് കാര്യങ്ങള്‍ പരിശോധിക്കാതെയാണെന്നാരോപിച്ചായിരുന്നു യുവതിയുടെ ഹര്‍ജി.

English summary
Supreme Court gave clean chit to Jose Thettayil in rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X