കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യക്ക് 4 മാസം തടവും 2000 രൂപ പിഴയും വിധിച്ച് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: കോടതിയലക്ഷ്യക്കേസിൽ ഒളിവിൽപ്പോയ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. നാല് മാസം തടവും 2000 രൂപ പിഴയുമാണ് മല്യക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്. കേസില്‍ നിരന്തരം ഹാജരാവാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. പിഴ യഥാസമയം കെട്ടിവെച്ചില്ലെങ്കിൽ മല്യ രണ്ട് മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. "അദ്ദേഹം ഒരു കുറ്റബോധവും കാണിച്ചില്ല," എന്നും കോടതി ഉത്തരവിടുന്നതിനിടെ നിരീക്ഷിച്ചു.

അതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബംഅതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം

2017 ലും സമാനമായ കേസില്‍ മല്യയെ സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. കോടതി ഉത്തരവുകൾ ലംഘിച്ച് 40 മില്യൺ ഡോളർ മക്കൾക്ക് കൈമാറിയതിനായിരുന്നു അന്നത്തെ ശിക്ഷ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ ബി ഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിൽ മല്യക്കെതിരെ കോടതി അലക്ഷ്യ നടപടിയും ഓഫ്‌ഷോർ സ്ഥാപനമായ ഡിയാജിയോയിൽ നിന്ന് ലഭിച്ച 40 മില്യൺ ഡോളർ നിക്ഷേപിക്കാനും നിർദേശിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

vijay-mallya

കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പരസ്യമായി ലംഘിച്ച് മല്യ വസ്തുതകൾ മറച്ചുവെച്ച് മകൻ സിദ്ധാർത്ഥ് മല്യയ്ക്കും മക്കളായ ലിയാന മല്യയ്ക്കും താന്യ മല്യയ്ക്കും പണം കൈമാറിയെന്നായിരുന്നു ബാങ്കുകളുടെ ആരോപണം. പ്രവർത്തനരഹിതമായ തന്റെ കിംഗ്ഫിഷർ എയർലൈൻസ് ഉൾപ്പെട്ട 9,000 കോടി രൂപയുടെ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയ കേസിലെ പ്രതിയാണ് മല്യ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരിൽ നിന്ന് 18,000 കോടി രൂപ ബാങ്കുകൾ പിരിച്ചെടുത്തതായി ഫെബ്രുവരിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

അതേസമയം, കഴിഞ്ഞ വർഷം ജൂലൈയിൽ ലണ്ടനിലെ ഹൈക്കോടതി ഓഫ് ജസ്റ്റിസ് ചുമത്തിയ പാപ്പരത്വ ഉത്തരവ് റദ്ദാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മല്യ നിലവിൽ ലണ്ടനില്‍ കോടതി നടപടികള്‍ തുടരുകയാണ്.

'ആർ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, നടന്റെ ഇമേജ് നന്നാക്കാനുളള തിരക്കഥ', തുറന്നടിച്ച് ബാലചന്ദ്ര കുമാർ'ആർ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, നടന്റെ ഇമേജ് നന്നാക്കാനുളള തിരക്കഥ', തുറന്നടിച്ച് ബാലചന്ദ്ര കുമാർ

Recommended Video

cmsvideo
Former DGP R Sreelekha hits out at Museum Police for ignoring her complaint | Oneindia Malayalam

English summary
Supreme Court has sentenced Vijay Mallya to 4 months imprisonment and a fine of 2000 rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X