കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി; പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്, രാഷ്ട്രപതിയെ സമീപിക്കില്ല...

കേരളത്തിലെത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് കൊച്ചിയിൽ വച്ചാണ് മാധ്യമപ്രവർത്തകരെ കണ്ടത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്നും, പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

സുപ്രീംകോടതിയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ കേരളത്തിലെത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് കൊച്ചിയിൽ വച്ചാണ് മാധ്യമപ്രവർത്തകരെ കണ്ടത്. ''പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിക്കുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകും. സുപ്രീംകോടതിയിൽ ഒരുതരത്തിലുള്ള അച്ചടക്കലംഘനവും ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇത്തരത്തിൽ ഇടപെട്ടത്''- അദ്ദേഹം വ്യക്തമാക്കി.

justicekurianjoseph

സുപ്രീംകോടതി ഭരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് നാലു മുതിർന്ന ജഡ്ജിമാർ കഴിഞ്ഞദിവസമാണ് വാർത്താസമ്മേളനം വിളിച്ചുകൂട്ടിയത്. പ്രധാനകേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്റ്റിസ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ശരിയല്ലെന്നും, ഇക്കാര്യങ്ങൾ ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രയോജനമില്ലെന്നും ജഡ്ജിമാർ പറഞ്ഞിരുന്നു.

രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിൽ അസാധാരണ സംഭവമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ കോടതി നടപടികൾ നിർത്തിവച്ച് മാധ്യമങ്ങളെ കണ്ടത്.

English summary
supreme court issues;justice kurian joseph's reacted in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X