നീതിന്യായ വ്യവസ്ഥകള്‍ക്കെതിരായ നീക്കങ്ങളെ ജനം ചെറുത്തുതോല്‍പ്പിക്കണമെന്ന് സുപ്രിംകോടതിജഡ്ജി കുര്യന് ജോസഫ്
മലപ്പുറം: നീതിപീഠത്തിന്റെ സംരക്ഷണമാണ് ഇന്ത്യയുടെ ഭരണഘടനയുടെ സുരക്ഷിതത്ത്വമെന്നും നീതിപീഠം തകര്‍ന്നാല്‍ ജനാധിപത്യവും ഭരണഘടനയും തകരുമെന്നും സുപ്രിംകോടതി ജഡ്ജി കുര്യന് ജോസഫ് പറഞ്ഞു. നീതിന്യായ വ്യവസ്ഥകള്‍ക്കെതിരായ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യം. എല്ലാവിഭാഗം ജനങ്ങളെയും ഒന്നായി ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഇന്ത്യന്‍ ഭരണ ഘടന. ഭരണഘടനയുടെ സംരക്ഷണമാണ് നീതിപീഠം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുമ്പോള്‍ കോടതി കാവല്‍ക്കാരന്റെ ചുമതല നിര്‍വഹിക്കും. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കും. എന്നിട്ടും ഇടപെടലില്ലെങ്കില്‍ ശക്തമായ ഇടപെടല്‍ തന്നെ നടത്തും. ഇതില്‍ ആരെയും ഭയപ്പെടില്ല. ആരുടെയും സ്നേഹം പിടിച്ചുപറ്റാനോ ആക്രമിക്കാനോ അല്ല കോടതി ഇടപെടുന്നത്. നിര്‍ഭയമായി ജഡ്ജിമാര്‍ ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കും. ജഡ്ജിഎന്നത് വ്യക്തിയാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ഭരണഘടനയെയാണെന്നും അദ്ദേഹം പറഞ്ഞു.

പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷം സുപ്രിംകോടതി ജഡ്ജി കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പി.കെ അബ്ദുറബ്ബ് എം.എല്‍. എ,അധ്യക്ഷനായി ഇന്ദുലേഖ നോവലിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഓര്മ പതിപ്പ് പ്രകാശനം സുപ്രിംകോടതി ജഡ്ജ് കുര്യന് ജോസഫ് സാഹിത്യകാരന് സുഭാഷ് ചന്ദ്രന് നല്കി നിര്‍വഹിച്ചു. കെ.എന്‍. എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയന് ഉല്‍ഘാടനം പ്രശസ്ത സാഹിത്യകാരന് സുഭാഷ് ചന്ദ്രന് നിര്‍വഹിച്ചു.. ഹൈക്കോടതി ടി.ജി. പി ശ്രീധരന് നായര്‍,വി.വി ജമീല ടീച്ചര്‍,സുരേന്ദ്രന് ചെമ്പ്ര,റഷീദ് പരപ്പനങ്ങാടി, കോളജ് പ്രസിഡണ്ട് അഡ്വ: കെ.കെ സൈതലവി, എം.അഹമ്മദലി. സി.അബ്ദുറഹിമാന്‍കുട്ടി, റസിയസലാം,ടി.സുരേന്ദ്രന്,മഹ്റൂഫ് ചെമ്പന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ബുഷ്റ ഹാറൂണ്‍, ഒ.ഷൗക്കത്തലി. സൈതലവി കടവത്ത് പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി മുന്‍സിപ്പാലിറ്റിയിലെ 45 ഡിവിഷനുകളില്‍ നടത്തിയ സഞ്ജീവനി കാന്‍സര്‍ സര്‍വേയുടെ രണ്ടാമത്തെ ഘട്ടം ഫില്‍ട്ടര്‍ ക്യാമ്പ് ഇന്ന് കോളേജില്‍ നടക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications