കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതിന്യായ വ്യവസ്ഥകള്‍ക്കെതിരായ നീക്കങ്ങളെ ജനം ചെറുത്തുതോല്‍പ്പിക്കണമെന്ന് സുപ്രിംകോടതിജഡ്ജി കുര്യന്‍ ജോസഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: നീതിപീഠത്തിന്റെ സംരക്ഷണമാണ് ഇന്ത്യയുടെ ഭരണഘടനയുടെ സുരക്ഷിതത്ത്വമെന്നും നീതിപീഠം തകര്‍ന്നാല്‍ ജനാധിപത്യവും ഭരണഘടനയും തകരുമെന്നും സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ് പറഞ്ഞു. നീതിന്യായ വ്യവസ്ഥകള്‍ക്കെതിരായ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ ജ്യോതിഷികള്‍ വേണ്ട: മാധ്യമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ ജ്യോതിഷികള്‍ വേണ്ട: മാധ്യമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യം. എല്ലാവിഭാഗം ജനങ്ങളെയും ഒന്നായി ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഇന്ത്യന്‍ ഭരണ ഘടന. ഭരണഘടനയുടെ സംരക്ഷണമാണ് നീതിപീഠം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുമ്പോള്‍ കോടതി കാവല്‍ക്കാരന്റെ ചുമതല നിര്‍വഹിക്കും. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കും. എന്നിട്ടും ഇടപെടലില്ലെങ്കില്‍ ശക്തമായ ഇടപെടല്‍ തന്നെ നടത്തും. ഇതില്‍ ആരെയും ഭയപ്പെടില്ല. ആരുടെയും സ്നേഹം പിടിച്ചുപറ്റാനോ ആക്രമിക്കാനോ അല്ല കോടതി ഇടപെടുന്നത്. നിര്‍ഭയമായി ജഡ്ജിമാര്‍ ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കും. ജഡ്ജിഎന്നത് വ്യക്തിയാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ഭരണഘടനയെയാണെന്നും അദ്ദേഹം പറഞ്ഞു.

order

പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷം സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പി.കെ അബ്ദുറബ്ബ് എം.എല്‍. എ,അധ്യക്ഷനായി ഇന്ദുലേഖ നോവലിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഓര്‍മ പതിപ്പ് പ്രകാശനം സുപ്രിംകോടതി ജഡ്ജ് കുര്യന്‍ ജോസഫ് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ നല്‍കി നിര്‍വഹിച്ചു. കെ.എന്‍. എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയന്‍ ഉല്‍ഘാടനം പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വഹിച്ചു.. ഹൈക്കോടതി ടി.ജി. പി ശ്രീധരന്‍ നായര്‍,വി.വി ജമീല ടീച്ചര്‍,സുരേന്ദ്രന്‍ ചെമ്പ്ര,റഷീദ് പരപ്പനങ്ങാടി, കോളജ് പ്രസിഡണ്ട് അഡ്വ: കെ.കെ സൈതലവി, എം.അഹമ്മദലി. സി.അബ്ദുറഹിമാന്‍കുട്ടി, റസിയസലാം,ടി.സുരേന്ദ്രന്‍,മഹ്റൂഫ് ചെമ്പന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ബുഷ്റ ഹാറൂണ്‍, ഒ.ഷൗക്കത്തലി. സൈതലവി കടവത്ത് പ്രസംഗിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി മുന്‍സിപ്പാലിറ്റിയിലെ 45 ഡിവിഷനുകളില്‍ നടത്തിയ സഞ്ജീവനി കാന്‍സര്‍ സര്‍വേയുടെ രണ്ടാമത്തെ ഘട്ടം ഫില്‍ട്ടര്‍ ക്യാമ്പ് ഇന്ന് കോളേജില്‍ നടക്കും.

English summary
Supreme court judge; People should protest the moments against the law and order rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X