മീഡിയ വണ്‍ വിലക്ക് നീക്കി സുപ്രീം കോടതി: വിലക്കിന്റെ കാരണം വെളിപ്പെടുത്താതിരിക്കുന്നത് ശരിയല്ല
ദില്ലി: മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി. ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് സുരക്ഷ അനുമതി നിഷേധിക്കാനാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതെന്ന് ബെഞ്ച് ചൂണ്ടികാട്ടി
ചാനലിന് എന്തുകൊണ്ട് വിലക്ക് ഏർപ്പെടുത്തിയെന്നത് പുറത്തു പറയാത്തത് നീതികരിക്കാനാവില്ല. ദേശ സുരക്ഷയുടെ പേര് പറഞ്ഞ് വിലക്കിന്‍റെ കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് വിധി പ്രസ്താവനയില്‍ വ്യക്തമാക്കി. സർക്കാറിനെ വിമർശിക്കുക എന്നുള്ളത് മാധ്യമങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്ന കാര്യമാണ്. ഇത് ഒരു കുറ്റല്ല. ഇതിനെ ദേശവിരുദ്ധമായ കാര്യമല്ല. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനവിരുദ്ധമായ കാര്യമല്ലെന്നും മീഡയവണിന്റെ ലൈസന്‍സ് നാലാഴ്ച്ചക്കകം പുതുക്കി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.

2022 നവംബർ മൂന്നിന് കേസില്‍ വാദം പൂർത്തിയായിരുന്നെങ്കിലും കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റുകയായിരുന്നു. ചാനലിനെതിരെ കേന്ദ്ര സർക്കാറിന്റെ മുദ്രവെച്ച കവറിലെ ആരോപണങ്ങൾ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്.
സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലിലെ ചില പേജുകൾ പരിശോധിച്ചായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം. മാധ്യമങ്ങൾ എല്ലായ്പ്പോഴും സർക്കാരിനൊപ്പം നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും കോടതി പറഞ്ഞു.
ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്സും പരിശോധിച്ച കോടതി സുരക്ഷ ഭീഷണിയുണ്ടെങ്കിൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. കേസില്‍ ഹൈകോടതിയിൽ കേന്ദ്രസർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കാതെ അഡീഷണൽ സോളിസിറ്റർ ജനറൽ എഴുതി നൽകുകയായിരുന്നു. ഇത് വിചിത്രമായ രീതിയാണെന്നായിരുന്നു ഹിമ കോഹ്‍ലി അഭിപ്രായപ്പെട്ടത്.
2022 ജനുവരി 31നായിരുന്നു ചാനലിന്റെ പ്രവര്‍ത്തനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നെങ്കിലും മാര്‍ച്ച് 15ന് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്ന് മാര്‍ച്ച് 16ന് ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നു. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും ദുശ്യന്ത് ദവെയുമാണ് സുപ്രീകോടതിയില്‍ ഹാജരായത്.
Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്












Click it and Unblock the Notifications