കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായൽ കയ്യേറ്റം: കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

Google Oneindia Malayalam News

ദില്ലി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സാപ്‌റേയുള്ള ബെഞ്ച് കേസ് പരിഗണിക്കരുത് എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കേസ് ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, ജസ്റ്റിസ് അഭയ് മനോഹര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും. ഈ മാസം പതിനൊന്നാം തീയ്യതിയാണ് കേസ് പരിഗണിക്കുക. കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിക്കെതിരെയുള്ള ഹൈക്കോടതി വിധിക്ക് എതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധപുസ്തകമൊന്നുമല്ല''.. ബൽറാമിന് പിന്തുണയുമായി സിവിക് ചന്ദ്രൻസഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധപുസ്തകമൊന്നുമല്ല''.. ബൽറാമിന് പിന്തുണയുമായി സിവിക് ചന്ദ്രൻ

thomas chandy

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത് റദ്ദാക്കണം എന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപവയുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണം എന്നും തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്ക് ഗതാഗത മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടതായി വന്നത്. അതെ തുടര്‍ന്നാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.

English summary
Supreme Court has rejected Thoams Chandy's request in Land encroachment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X