Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്‍റെ വിധിയ്ക്കായി കാത്തിരിക്കൂവെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമലയില്‍ സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി. സ്ഥിതി സ്ഫോടനാത്മകമാണ്.യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ബിന്ദു അമ്മിണിയുടേയും രഹ്ന ഫാത്തിമയുടേയും ഹര്‍ജി പരിഗണിക്കണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ​എസ്എ ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

bindurahna

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണ്. ക്രമസമാധാന നില പരിഗണിക്കേണ്ടതുണ്ട്.വയലന്‍സ് ഉണ്ടാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിശാല ബെഞ്ച് യുവതി പ്രവേശനം പരിഗണിക്കും. ബെഞ്ചിന്‍റെ വിധി വരുന്നത് വരെ കാത്തിരിക്കൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും കോടതി പറഞ്ഞു.

ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും കോടതി വ്യക്തമാക്കി. രഹ്ന ഫാത്തിമയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി പപറഞ്ഞു. ശബരിമല ദർശനത്തിന് സംസ്ഥാന സർക്കാരിനോട് പോലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു രഹ്ന ഫാത്തിമ ഹര്‍ജി നല്‍കിയത്. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+