കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്‍റെ വിധിയ്ക്കായി കാത്തിരിക്കൂവെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ശബരിമലയില്‍ സ്ഥിതി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി. സ്ഥിതി സ്ഫോടനാത്മകമാണ്.യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ബിന്ദു അമ്മിണിയുടേയും രഹ്ന ഫാത്തിമയുടേയും ഹര്‍ജി പരിഗണിക്കണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ​എസ്എ ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

bindurahna

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണ്. ക്രമസമാധാന നില പരിഗണിക്കേണ്ടതുണ്ട്.വയലന്‍സ് ഉണ്ടാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിശാല ബെഞ്ച് യുവതി പ്രവേശനം പരിഗണിക്കും. ബെഞ്ചിന്‍റെ വിധി വരുന്നത് വരെ കാത്തിരിക്കൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ശബരിമല യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും കോടതി പറഞ്ഞു.

ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടണമെന്നും കോടതി വ്യക്തമാക്കി. രഹ്ന ഫാത്തിമയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും കോടതി പപറഞ്ഞു. ശബരിമല ദർശനത്തിന് സംസ്ഥാന സർക്കാരിനോട് പോലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു രഹ്ന ഫാത്തിമ ഹര്‍ജി നല്‍കിയത്. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!!ബ്രിട്ടനില്‍ വോട്ട് ചെയ്ത് സിന്ധു ജോയ്; കള്ളവോട്ടല്ല; നല്ല ഒന്നാന്തരം ഒറിജിനൽ വോട്ട്!!

'നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ പിണറായി ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്''നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ പിണറായി ഭരണമൊഴിഞ്ഞ് പുറത്തു പോകുന്നതല്ലേ നല്ലത്'

പിണറായി ആ പറഞ്ഞത് നടക്കുമോ? പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാതിരിക്കാനാകുമോ?പിണറായി ആ പറഞ്ഞത് നടക്കുമോ? പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കാതിരിക്കാനാകുമോ?

English summary
Supreme court on Bindhu ammini and rehna fathima's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X