കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തുള്ളി മദ്യത്തിനായി ഇനി നെട്ടോട്ടമോടണം! സംസ്ഥാനത്ത് താഴുവീഴുന്നത് 1825 മദ്യശാലകള്‍ക്ക്....

പല സ്ഥലങ്ങളിലും ജനങ്ങളുടെ എതിര്‍പ്പ് കാരണം ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനാകാത്തതാണ് തിരിച്ചടിയായത്.

Google Oneindia Malayalam News

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകള്‍ക്ക് താഴുവീഴും. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും വിധി ബാധകമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയതോടെ നിരവധി ബിയര്‍ പാര്‍ലറുകളും അടയ്‌ക്കേണ്ടി വരുമെന്നും തീര്‍ച്ചയാണ്.

liqour

557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 ബാറുകള്‍ എന്നിവയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കേണ്ടതോ ചെയ്യേണ്ടത്. ബീവറേജസ് കോര്‍പ്പറേഷന്റെ 180 ഔട്ട്‌ലെറ്റുകളാണ് മാറ്റിസ്ഥാപിക്കേണ്ടത്. ഇതില്‍ 46 എണ്ണം പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രില്‍ രണ്ട് മുതല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ 272 ഔട്ട്‌ലെറ്റുകളില്‍ 138 എണ്ണം മാത്രമേ പ്രവര്‍ത്തിപ്പിക്കാനാകൂ. പല സ്ഥലങ്ങളിലും ജനങ്ങളുടെ എതിര്‍പ്പ് കാരണം ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനാകാത്തതാണ് തിരിച്ചടിയായത്.

കണ്‍സ്യൂമര്‍ഫെഡിന്റെ 23 ഷോപ്പുകള്‍ മാത്രമേ ഇനി തുറക്കാനാകു. സുപ്രീകോടതി വിധി ബാധകമല്ലാത്ത 10 ഷോപ്പുകളും, പുതിയ മാനദണ്ഡ പ്രകാരം മാറ്റിസ്ഥാപിച്ച 13 ഷോപ്പുകളും തുറക്കും. വിധി പ്രകാരം മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളില്‍ 27 എണ്ണത്തിന് പുതിയ സ്ഥലത്ത് ലൈസന്‍സ് ലഭിച്ചതായി കണ്‍സ്യൂമര്‍ഫെഡ് എംഡി അറിയിച്ചു.

bar

അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ മുതല്‍ കോടതി വിധി ബാധകമായ മദ്യശാലകള്‍ പൂട്ടാന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പൂട്ടേണ്ട മദ്യശാലകള്‍ക്ക് മുന്നില്‍ സുരക്ഷ ഏര്‍പ്പെടുത്തും. പ്രാഥമിക പരിശോധനയില്‍ വിധി ബാധകമായ മദ്യശാലകളാണ് ഉടന്‍ അടച്ചുപൂട്ടുന്നത്. വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രമേ കൂടുതല്‍ നടപടികളുണ്ടാകുകയുള്ളുവെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും അറിയിച്ചു.

English summary
From April, 1825 liquor shops will close in kerala on the basis of supreme court order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X