Get Updates
Get notified of breaking news, exclusive insights, and must-see stories!

മലാപറമ്പ് എയുപി സ്‌കൂള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

ദില്ലി: കോഴിക്കോട് മലാപറമ്പ് എയുപി സ്‌കൂള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി തള്ളി. ഈ മാസം 27നുള്ളില്‍ അടച്ചു പൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സ്‌കൂള്‍ സംരക്ഷണ സമിതി. സ്‌കൂള്‍ നേരത്തെ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടെങ്കിലും നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ എഇഒയെ സ്‌കൂള്‍ സംരക്ഷണ സമിതി അനുവദിച്ചിരുന്നില്ല.

Supreme Court

ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജിമെന്റ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 27നുള്ളില്‍ സ്‌കൂല്‍ പൂട്ടി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി ആവശ്യപെട്ടു.

കേരള വിദ്യാഭ്യാസ നിമത്തിലെ പഴുത് ഉപയോഗിച്ചാണ് ഈ വിധി സംബാധിച്ചതെന്നാണ് വിമര്‍ശനം. അതിനാല്‍ ഇത് പുന പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് നിയമഭേദഗതി ചെയ്യുന്നില്ല എന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. സ്‌കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ അവസാന സമയം ഹര്‍ജിയുമായി എത്തിയ സര്‍ക്കാറിനെയും കോടതി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+