കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ പ്രണയം നിയമവിധേയമാക്കണം.. ലൈംഗികാവകാശം സംരക്ഷിക്കണമെന്ന് പ്രശസ്തര്‍ സുപ്രീം കോടതിയില്‍!!!

  • By Vishnu
Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ പ്രണയം നിയമവിധേയമാക്കണമെന്നാവശ്യപ്പട്ട് വിവിധ മേഖലകളിലെ പ്രശസ്തര്‍ സുപ്രീം കോടതിയെ സമീപിച്ചു. പരസ്പരസമ്മദത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രശസ്ത ഷെഫ്, റീത്തു ഡാല്‍മിയ, നര്‍ത്തകന്‍ എന്‍എസ് ജോഹന്‍, ബോട്ടല്‍ വ്യവസായി അമര്‍നാഥ്, ദില്ലിയിലെ പ്രമഖ മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങിപ്രശസ്തരുടെ വലിയ നിരയാണ് ഹര്‍ജ്ജിക്ക് പിന്നില്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പ്രകാരം സ്വര്‍ഗരതി കുറ്റകരമാണ്. ഈ വകുപ്പ് എടുത്ത് കളയണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 2013ല്‍ 377-ാം വകുപ്പ് ശരിവച്ച് കൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷനാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ചീഫ് ജസ്റ്രിസ് ടിഎസ് ഠാക്കൂറിന്‍റെ ബഞ്ചാണ് പരിഗണിക്കുക.

homosexual

നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2009 ല്‍ ദില്ലി ഹൈക്കോടതി 377-ാം വകുപ്പ് കുറ്റകരമല്ലാതാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധിയെ എതിര്‍ത്തു. സ്വര്‍ഗരതി ജീവപരന്ത്യം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി മാറ്റി. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രമുഖരടക്കം രംഗത്തു വന്നിട്ടുള്ളത്.

ലൈംഗിക അവകാശം ഒഴിച്ചുകൂടാനാവാത്തതാണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രമുഖര്‍ പറയുന്നത്. തങ്ങളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണ്. അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. ഇതില്‍ നിന്ന് ഒരു മോചനം വേണമെന്നാണ് അവരുടെ ആവശ്യം. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് ഹര്‍ജ്ജി എന്ന് പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

English summary
The Supreme Court referred the plea of some celebrities, who claim to be part of the LGBT communtiy, seeking quashing of section 377 of the IPC which criminalises homosexualtiy in the coutnry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X