കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ കേസില്‍ തിരിച്ചടി..!! ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല..!! ഹർജി സുപ്രീംകോടതി തള്ളി..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: സൗമ്യകേസിലെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി. ഈ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഗോവിന്ദച്ചാമിക്ക് ശിക്ഷ ജീവപര്യന്തമായി തുടരും.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ല

11 മാസത്തോളം തൃശ്ശൂരിലെ വിചാരണക്കോടതിയിലും മൂന്ന് മാസത്തോളം ഹൈക്കോടതിയിലും സൗമ്യയ്ക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിന് ശേഷമാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍ സുപ്രീംകോടതി വിധി എതിരായതോടെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ല.

തിരുത്തല്‍ ഹര്‍ജി തള്ളി

സൗമ്യക്കേസില്‍ തൃശ്ശൂര്‍ അതിവേഗ കോടതി നല്‍കിയ വധശിക്ഷയ്‌ക്കെതിരെ ഗോവിന്ദച്ചാമി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ റദ്ദാക്കിക്കൊണ്ട് വിധി വന്നിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

വിധി റദ്ദാക്കിയത് ഏകകണ്ഠമായി

സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വധശിക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ ആറംഗ ബെഞ്ചിന് ഏകകണ്ഠമായ അഭിപ്രായമായിരുന്നു.

കൊലപാതകം തെളിയിക്കാനായില്ല

ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമേ നേരത്തെ സൗമ്യ കേസ് പരിഗണിച്ച രഞ്ജന്‍ ഗൊഗോയ്, പിസി പന്ത്, യുയു ലളിത എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാഞ്ഞതാണ് വിനയായത്.

നീതി നിഷേധിക്കപ്പെട്ടിട്ടില്ല

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം തുറന്ന കോടതിയിലാണ് കേസിന്റെ വാദം നടന്നത്. സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ബലാത്സംഗം നടത്തിയതിനുള്ള ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ലഭിച്ചത്.

കുറഞ്ഞ ശിക്ഷ മാത്രം

397ാം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു, 447ാം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളില്‍ വളരെ കുറഞ്ഞ മാസങ്ങളുടെ ശിക്ഷ മാത്രമാണ് ഗോവിന്ദച്ചാമിക്ക് വിധിച്ചിരിക്കുന്നത്.

മരണം വരെ പോരാടും

വിധി പുനപരിശോധനാ ഹര്‍ജിക്ക് പിന്നാലെ തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ സൗമ്യകേസിലെ നിയമപോരാട്ടം അവസാനിച്ച നിലയിലാണ്. എന്നാല്‍ മരണം വരെ മകളുടെ നീതിക്കായി പോരാടുമെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.

English summary
Supreme court has rejected Government plea in Soumya Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X