കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീശ'യില്‍ സംഘപരിവാറിന് തിരിച്ചടി; പുസ്തകം നിരോധിക്കില്ല... പുസ്തകം മുഴുവനായും വായിക്കണമെന്ന് കോടതി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'മീശ' നിരോധിക്കില്ലെന്ന് സുപ്രീം കോടതി | Oneindia Malayalam

ദില്ലി: എസ് ഹരീഷിന്റെ വിവാദ നോവല്‍ 'മീശ'യുടെ പ്രസിദ്ധീകരണം തടയാന്‍ ആവില്ലെന്ന് സുപ്രീം കോടതി. പുസ്‌കത്തിന്റെ പ്രസിദ്ധീകരണം തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് നോവല്‍ എന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. മതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആയിരുന്നു നോവല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എഴുത്തുകാരന്‍ തന്നെ നോവല്‍ പിന്‍വലിക്കുകയായിരുന്നു.

Meesha

പിന്നീട് ഡിസി ബുക്‌സ് നോവല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഇതിനെതിരേയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പുസ്തകം കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധപരിപാടികള്‍ ആയിരുന്നു ഇവര്‍ സ്വീകരിച്ചത്.

എഴുത്തുകാരന്റെ സ്വാതന്ത്രത്തേയും ഭാവനയേയും ബഹുമാനിക്കണം എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം വായിച്ച് വിലയിരുത്തരുതെന്നും പൂര്‍ണമായും വായിക്കണം എന്നും കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയെ ഭാവനയായിത്തന്നെ കാണണം എന്നും കോടതി പറഞ്ഞു.

ദില്ലി സ്വദേശിയായ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു നോവലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം ആയിരുന്നു നിലകൊണ്ടത്.

മീശ നോവല്‍ പിന്‍വലിച്ചെങ്കിലും മാതൃഭൂമിക്കെതിരെ ശക്തമായ പ്രചാരണങ്ങള്‍ ആയിരുന്നു സംഘപരിവാര്‍ സംഘടനകള്‍ തുറന്ന് വിട്ടത്. പലയിടത്തും സര്‍ക്കുലേഷനില്‍ പോലും വലിയ ഇടിവുണ്ടായി. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങള്‍ മുന്‍നിര്‍ത്തി ഭീമ ജ്വല്ലറ് മാതൃഭൂമിയ്ക്ക് നല്‍കിയ പരസ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

English summary
Supreme Court rejects plea against Meesha Novel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X