കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമ കുടുങ്ങും? സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അശ്ലീലവും അസംബന്ധവുമെന്ന്

Google Oneindia Malayalam News

ദില്ലി: ആക്ടിവിസ്റ്റും മോഡലും ആയ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബഞ്ചാണ് രഹ്നയുടെ ഹര്‍ജി തള്ളിയത്.

Recommended Video

cmsvideo
Rahana fathima's anticipatory bail rejected by supreme court | Oneindia Malayalam

സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഹൈക്കടതിയി രഹ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്‌.

അസംബന്ധവും അശ്ലീലവും

അസംബന്ധവും അശ്ലീലവും

അസംബന്ധമായ പ്രവൃത്തിയാണ് രഹ്ന ഫാത്തിമ ചെയ്തത് എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. അശ്ലീലം പ്രചരിപ്പിച്ചു എന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. രഹ്ന ഫാത്തിമ ആക്ടിവിസ്റ്റ് ആയിരിക്കാം. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും കോടതി ആരാഞ്ഞു.

അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

രഹ്ന ഫാത്തിമയുടെ കേസ് ഇനി അറസ്റ്റിലേക്ക് നീങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതിയും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ രഹ്ന ഫാത്തിമ കീഴടങ്ങേണ്ടി വരും.

നഗ്ന ശരീരത്തില്‍

നഗ്ന ശരീരത്തില്‍

തന്റെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ കുട്ടികളെ അനുവദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രഹ്നയ്‌ക്കെതിരെയുള്ള കേസ്. സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പോക്‌സോ അടക്കം

പോക്‌സോ അടക്കം

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് (ബാലാവകാശ നിയമം), ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും രഹ്ന ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചു

ഹൈക്കോടതി ജാമ്യം നിഷേധിച്ചു

മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന നേരത്തേ ഹൈക്കോടതി സമീപിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ തെറ്റല്ലെന്ന് അത് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ച് ചിന്തിക്കുന്നവരും സമൂഹത്തില്‍ ഉണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതോടെ കേസിന്റെ തലം മാറുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

രഹ്ന പറയുന്നത്

രഹ്ന പറയുന്നത്

താന്‍ കുട്ടികളെ മോശമായി ഉപയോഗിച്ചിട്ടില്ല എന്നാണ് രഹ്നയുടെ വാദം. കലയുടെ ആവിഷ്‌കാരം ആണ് താന്‍ ലക്ഷ്യം വച്ചത്. അത് വഴി ആശയ പ്രചാരണവും ഉദ്ദേശിച്ചിരുന്നു എന്നും രഹ്ന പറയുന്നു. സമാനമായ വാദങ്ങള്‍ തന്നെയാണ് ഇവര്‍ സുപ്രീം കോടതിയിലും ഉന്നയിച്ചത്.

English summary
Supreme Court rejects Rehana Fathima's Anticipatory Bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X