Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ടി ജലീലിന് തിരിച്ചടി; 'അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാവിരുദ്ധം'!

ദില്ലി: മുൻ മന്ത്രി കെ ടി ജലീൽ ഉൾപ്പട്ടെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീംകോടതി തള്ളി. അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി കണ്ടെത്തി. ഇതോടെ ലോകായുക്ത വിധിക്കെതിരെ നല്‍കിയ ഹര്‍ജി ജലീല്‍ പിന്‍വലിച്ചു. നിയമനത്തിൽ സാധാരണ നിലയിലുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

1

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ബന്ധുവായ കെ ടി അദിബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെ ടി ജലീൽ ഇടപ്പെടൽ നടത്തിയത്. എന്നാൽ, ലോകായുക്ത തള്ളിയ ഹർജിയിൽ ഹൈക്കോടതിക്ക് പിന്നാലെയാണ് സുപ്രീംകോടതിയും ജലീലിനെതിരെ രംഗത്തുവന്നത്. ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സുപ്രീംകോടതിയും അദിബിൻ്റെ നിയമനത്തിൽ സാധാരണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു.

അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

മുസ്ലീംലീഗിലെ കുറച്ചു പേർക്കാണ് കെ ടി അദിബിൻ്റെ നിയമനത്തിൽ എതിർപ്പുണ്ടായതെന്നായിരുന്നു ജലീലിൻ്റെ കോടതിയിലെ വാദം. നേരത്തെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് ചില അഴിമതികളുണ്ട്. ഇത് പുറത്തുവന്നാൽ ലീഗ് പ്രതിസന്ധിയിലാകുമെന്ന് മുൻകൂട്ടി കണ്ടാണ് അദിബിൻ്റെ നിയമനത്തിനെതിരെ പരാതി നൽകുകയും അത് പിന്നീട് വിവാദമാക്കുകയും ചെയ്തത് എന്നിങ്ങനെയായിരുന്നു ജലീലിൻ്റെ വാദം. ജലീൽ പറഞ്ഞ കാര്യങ്ങളൊന്നും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തതുമില്ല.

3

കോടതി പ്രധാനമായും നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെയായിരുന്നു. മന്ത്രിയായിരിക്കെ മന്ത്രിയുടെ ബന്ധുവിൻ്റെ നിയമനം നടപടിക്രമങ്ങൾ പാലിച്ചല്ല നടന്നതെന്നും അതിനാൽ ഇത് തികച്ചും ശരിയായ നടപടിയായിരുന്നില്ലെന്നും കോടതി വിലയിരുത്തി. അപേക്ഷകള്‍ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു.

4

ഈ രണ്ട് കാര്യങ്ങൾ കൃത്യമായി പരിശോധിക്കുമ്പോൾ ലോകായുക്ത ഉത്തരവിൽ തെറ്റുപറയാനാകില്ലെന്നാണ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി സംഭവത്തിൽ നോട്ടീസ് പോലും അയക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. കൂടാതെ, കേസിൽ വാദം കേൾക്കാനാകില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, ജലീലിൻ്റെ അഭിഭാഷകൻ ഹർജി തള്ളരുതെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+