പാമോലിനില്‍ മുഖ്യമന്ത്രിക്ക് സുപ്രീം കോടതിയുടെ പണി
ദില്ലി: പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സുപ്രീം കോടതിയുടെ പരാമര്‍ശം. സ്വന്തം നേട്ടത്തിന് വേണ്ടിയല്ലേ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്ത് വരുമെന്നും കോടതി ചോദിക്കുന്നു.

കേസ് സിബിഐ അന്വേഷിക്കുന്നതല്ലേ നല്ലത് എന്നും കോടതി ചോദിക്കുന്നുണ്ട്. പാമോലിന്‍ കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നതാണ് വിഎസ് അച്യുതാനന്ദന്റെ ആവശ്യം. കേരള ഹൈക്കടതിക്ക് മുന്നിലാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ പുന:പരിശോധന ഹര്‍ജി ഇപ്പോഴുള്ളത്. മൂന്ന് മാസത്തിനകം കേസ് തീര്‍പ്പാക്കാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2005 ല്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആദ്യം തീരുമാനിക്കുന്നത്. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി. പാമോലിന്‍ ഇടപാട് നടക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു ധനമന്ത്രി. അന്നത്തെ മുഖ്യമന്ത്രി കെക കരുണാകരനും ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫയും ആണ് കേസിലെ പ്രധാന പ്രതികള്‍.
കേസില്‍ ഉമ്മന്‍ ചാണ്ടി പ്രതിയല്ലെങ്കില്‍ താന്‍ എങ്ങനെ പ്രതിയാകും എന്ന് ടിഎച്ച് മുസ്തഫ ഉന്നയിച്ച ചോദ്യം കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് തൃശൂര്‍ വിജിലന്‍സ് കോടതിയും കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications