കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. 50000 രൂപ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും. മരണപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുവാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ അപേക്ഷ സമര്‍പ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറുന്നതായിരിക്കും .

പിന്നീട് ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച ശേഷം അന്തിമ അംഗീകാരം നല്‍കും. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുവിന് 50000 രൂപയും കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബത്തിന് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് .

അതേ സമയം , കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം വൈകിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നല്‍കാന്‍ ഒക്ടോബറില്‍ സുപ്രീം കോടിതി അംഗീകാരം നല്‍കിയിരുന്നു, വിവിധ ആനുകൂല്യ പദ്ധതികള്‍ക്ക് കീഴില്‍ കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന തുകയ്ക്ക് പുറമെയാണ് ഈ തുക നല്‍കാന്‍ ഉത്തരവിട്ടത് .

india

മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഞങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 37,000 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. ഇതുവരെ ഒരാള്‍ക്കുപോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അത് പരിഹാസ്യമാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ സച്ചിന്‍ പാട്ടീല്‍ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കൂടാതെ ഉടന്‍ തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി .

സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഷാ മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ അത് (സത്യവാങ്മൂലം) നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിച്ച് നിങ്ങളുടെ മുഖ്യമന്ത്രിക്ക് നല്‍കിക്കോളൂ എന്നും കോടതി പറഞ്ഞു. നഷ്ടപരിഹാര തുക ഉടന്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

പശ്ചിമ ബംഗാളിന്റെ കാര്യത്തില്‍, 19,000-ത്തിലധികം കോവിഡ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 467 അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ , ഇവരില്‍ 110 പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. മിക്ക സംസ്ഥാന സര്‍ക്കാരുകളും ഡിസംബര്‍ 3 ന് ശേഷം സുപ്രീം കോടതി നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സ്ഥാപിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു .

പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

രാജസ്ഥാനിലേക്ക് തിരിയുമ്പോള്‍, സംസ്ഥാനത്ത് 9,000 ത്തോളം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ 595 അപേക്ഷകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി . ഇതുവരെ ആര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോട് ജസ്റ്റിസ് ഷാ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങളുടെ സര്‍ക്കാരിനോട് മനുഷ്യനാകാന്‍ പറയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര പദ്ധതിയെക്കുറിച്ച് പത്രങ്ങള്‍ , ടെലിവിഷന്‍, റേഡിയോ എന്നിവയിലൂടെ വിപുലമായ പ്രചാരണം ഉറപ്പാക്കാന്‍ ഈ സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദ്ദേശിച്ചു, അതുവഴി കൂടുതല്‍ ആളുകള്‍ക്ക് മുന്നോട്ട് വരാനാകും . കേസിന്റെ അടുത്ത വാദം ഡിസംബര്‍ 10 ന് നടക്കും .

English summary
Supreme Court Slams Maharashtra, West Bengal, and Rajasthan On Covid Compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X