ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു
ദില്ലി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സൗമ്യ വധക്കേസ് അപ്പീലില്‍ വാദം കേള്‍ക്കുന്നതിന് വേണ്ടിയാണ് വധശിക്ഷ കോടതി സ്‌റ്റേ ചെയ്തത്.
തൃശ്ശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു. 2013 ഡിസംബറിലാണ് ഹൈക്കോടതി ഗോവിന്ദചാമിയുടെ വധശിക്ഷ ശരിവച്ചത്. ഇതിനെതിരെ ഗോവിന്ദചാമി അപ്പീല്‍ നല്‍കുകയായിരുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

വധശിക്ഷയ്ക്ക് സ്റ്റേ
സൗമ്യ വധക്കേസില്‍ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ.

സ്‌ററേ എന്തിന്?
സൗമ്യ വധക്കേസ് അപ്പീലില്‍ വാദം കേള്‍ക്കുന്നതിന് വേണ്ടിയാണ് വധശിക്ഷ കോടതി സ്‌റ്റേ ചെയ്തത്.

വധശിക്ഷ
തൃശ്ശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു. 2013 ഡിസംബറിലാണ് കോടതി ഗോവിന്ദചാമിയ്ക്ക് ഉവധശിക്ഷ വിധിച്ചത്.

സൗമ്യ വധക്കേസ്
2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്

അതിവേഗ കോടതി
നവംബര്‍ പതിനൊന്നിന് തൃശ്ശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.


Click it and Unblock the Notifications