ഇത് അണ്‍ഫെയര്‍ ട്രീറ്റ്‌മെന്‍റ്,രക്ഷിക്കാനാകില്ല! പിണറായിയെ പ്രഹരിച്ച് കോടതി!എല്ലാം പിഴയ്ക്കുന്നു?
അധികാരത്തിലേറിയതിനു പിന്നാലെ സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ തീരുമാനത്തില്‍ തന്നെ ഇത്തരത്തില്‍ തിരിച്ചടി ലഭിച്ചത് പിണറായി സര്‍ക്കാരിന് തന്നെ ആഘാതമായിരിക്കുകയാണ്.
ദില്ലി:ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് പിണറായിക്ക് നേരിടേണ്ടി വന്നത് കനത്ത പ്രഹരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിയ ഒരുദ്യോഗസ്ഥനെ കോടതി ഇടപെട്ട് തിരികെ ആ സ്ഥാനത്തേക്ക് തന്നെ എത്തിക്കുന്നത്. ശക്തമായ മുന്നറിയിപ്പും കോടതി സര്‍ക്കാരിന് നല്‍കി. സര്‍ക്കാരിന് വേണ്ടി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഹാജരായിരുന്നത്. അദ്ദേഹത്തിനു പോലും ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ് യാഥാര്‍ഥ്യം.
അതേസമയം ഇഷ്ടമില്ലാത്തിതിന്റെ പേരില്‍ നീക്കിയ അതേ കസേരയിലേക്ക് സെന്‍ കുമാര്‍ തിരിച്ചെത്തുന്നത് പിണറായിക്ക് തന്നെ വന്‍ തിരിച്ചടിയാണ്. അധികാരത്തിലേറിയതിനു പിന്നാലെ സര്‍ക്കാര്‍ കൈക്കൊണ്ട ആദ്യ തീരുമാനത്തില്‍ തന്നെ ഇത്തരത്തില്‍ തിരിച്ചടി ലഭിച്ചത് പിണറായി സര്‍ക്കാരിന് തന്നെ ആഘാതമായിരിക്കുകയാണ്.

ശക്തമായ മുന്നറിയിപ്പ്
തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ചട്ട വിരുദ്ധമായി നിയമനം നടത്താനാണ് തീരുമാനമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പോടെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. സെന്‍കുമാറിനോട്് സര്‍ക്കാര്‍ കാണിച്ചത് അനീതിയാണെന്നും കോടതി.

മുഖ്യമന്ത്രിക്കും ഉത്തരവാദിത്വം
അണ്‍ഫെയര്‍ ട്രീറ്റ് മെന്റ് എന്ന വാക്ക് തന്നെ കോടതി എടുത്തു പറഞ്ഞു. സെന്‍കുമാറിനെ മാറ്റുന്നതിന് പ്രധാനകാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി.

വെട്ടലും തിരുത്തലും
ഉദ്യോഗസ്ഥന്റെ സ്ഥാനവുമായി ബന്ധപ്പെട്ട് ഇത്രയും കടുത്ത ഭാഷ കോടതി ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് സെന്‍ കുമാറിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറയുന്നത്. യഥാര്‍ത ഫയലുകളില്‍ വെട്ടലും തിരുത്തലുകളും വരുത്തിയിരുന്നെന്നും അദ്ദേഹം. സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം.

സര്‍ക്കാരിന് ക്ഷീണം
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൈക്കൊണ്ട ഏറ്റവും ആദ്യത്തെ സുപ്രധാന തീരുമാനം തന്നെ ഇത്തരത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത് വലിയ ക്ഷീണം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി വയ്ക്കുന്നതിനെക്കാള്‍ അപമാനമാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. പിണറായിക്ക് അഭിമാന പ്രശ്്‌നം കൂടിയായിരുന്നു ഇത്.

രാശിഇല്ല
മുഖ്യമന്ത്രി കൈയ്യാളുന്ന ആഭ്യന്തര വകുപ്പില്‍ ഇതിനോടകം തന്നെ പല പിഴവുകളും സംഭവിച്ചു. സെന്‍ കുമാറിനെ മാറ്റി തല്‍ സ്ഥാനത്ത് ബെഹ്‌റയെ നിയമിച്ചതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീ സുരക്ഷ പ്രശ്‌നങ്ങളും മഹിജ സംഭവവുമടക്കം എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ച തന്നെയാണ്. ക്‌ളീന്‍ ഇമേജുള്ള സെന്‍ കുമാറിനെ നീക്കിയത് തന്നെ വന്‍ തിരിച്ചടിയാണ്.

സുപ്രീംകോടതി വരെ
ഡിജിപി സ്ഥാനത്തു നിന്ന് തന്നെ നീക്കിയ നടപടിക്കെതിരെ ശക്തമായ പോരാട്ടം തന്നെയാണ് സെന്‍കുമാര്‍ കാഴ്ച വച്ചത്. ട്രൈബ്യൂണലിലും ഹൈക്കോടതിയും പരാജയപ്പെട്ടിട്ടും നീതിക്കായുള്ള സെന്‍കുമാറിന്റെ പോരാട്ടം സുപ്രീംകോടതി വരെ നീണ്ടു. ഈ പോരാട്ടത്തില്‍ സെന്‍കുമാറിന് നീതി ലഭിക്കുകയും ചെയ്തു.












Click it and Unblock the Notifications