വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി
Recommended Video

ദില്ലി: വിവാഹേതര ബന്ധം ക്രിമിനല്‍കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും സുപ്രീകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീകോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നത്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയേയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.
വിവാഹമോചനം ആവശ്യപ്പെടുമ്പേള്‍ വിവാഹേത ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും വ്യക്തമാക്കി. സുപ്രീകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

497-ാം വകുപ്പ്
ജീവിക്കാനും വ്യക്തി സ്വാതന്ത്രത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി യാതൊരു തരത്തിലും പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ്. വിവാഹ മോചനത്തില്‍ വിവാഹേത ലൈംഗിക ബന്ധം കാരണമാകാം എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ലെന്നും കോടിതി വ്യക്തമാക്കുന്നു.

തുല്യമായ അവകാശം
സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണുള്ളത്. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ ബഹുമാനിക്കണം. അതിനെ ഇല്ലായ്മ ചെയ്യുന്നതാവരും വിവാഹം.

അവകശപ്പെടാന്‍ ആവില്ല
സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും അതുപോലെ ജീവിക്കണമെന്നും സ്ത്രീയോട് അവകശപ്പെടാന്‍ ആവില്ലെന്നും കോടിതി വ്യക്തമാക്കി. ഇപ്പോള്‍ റദ്ദാക്കപ്പെട്ട 497-്ാം വകുപ്പ് 158 വര്‍ഷം പഴക്കമുള്ളതാണ്.

ബ്രിട്ടിഷ് കാലഘട്ടത്തില്‍
ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് ബ്രിട്ടിഷ് കാലഘട്ടത്തില്‍ എഴുതിച്ചേര്‍ത്തതാണ് 497-ാം വകുപ്പ്.

ഭര്‍ത്താവിന്റെ പരാതിയില്‍
ഭര്‍ത്താവിന്റെ പരാതിയില്‍ മറ്റേയാള്‍ക്കെതിരെ നടപടിസ്വീകരിക്കാമെന്ന് വ്യക്തമാക്കുന്നു ഈ വകുപ്പ് പ്രകാരം ഭാര്യയെ ഇരയായി കണ്ട് വെറുതെ വിടുന്നതുമാണ്. എന്നാല്‍ തന്റെ ഭര്‍ത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാല്‍ സ്ത്രീക്ക് പരാതിപ്പെടാനാകുമായിരുന്നില്ല.

കോടതി വിധിയുണ്ടായിരിക്കുന്നത്
വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നും സ്ത്രീകളെയും നിയമത്തിന് കീഴില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്
ഹര്‍ജിക്കെതിരായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളില്‍ സ്ത്രീകളെക്കൂടി കുറ്റവാളിയാക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. വിവാഹത്തിന്റെ പരുശുദ്ധി നിലനിര്‍ത്താന്‍ ഈ നിയമം റദ്ദാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications