കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകില്ല, ദൃശ്യങ്ങൾ കാണാൻ അനുമതി!

Google Oneindia Malayalam News

Recommended Video

cmsvideo
Supreme court verdict on dileep's appeal on actress issue | Oneindia Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹർജിയില്‍ സുപ്രീംകോടതി വിധി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന് നൽകാൻ കഴിയില്ലെന്ന് കോടതി. എന്നാൽ ദൃശ്യങ്ങൾ കാണാനുള്ള അനുമതി കോടതി ദിലീപിന് നൽകി. ദിലീപിനോ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന ഹര്‍ജിയിലാണ് വിധി പറഞ്ഞത്.

ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർ‌ജി പരിഗണിച്ചത്. ദൃശ്യങ്ങൾ കേസിലെ രേഖയാണെന്നും അത് കാണുവാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങൾ നൽകുന്നതിനെ നടിയും സംസ്ഥാന സർക്കാരും എതിർത്തു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് നടി വാദിച്ചത്.

സ്ത്രീ ശബ്ദം സംശയകരം

സ്ത്രീ ശബ്ദം സംശയകരം

മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉള്ള സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയെന്നും കേസ് രേഖകളിൽ പക്ഷെ ഈ ശബ്ദം പരാമർശിക്കുന്നില്ല എന്നുമാണ് ദിലീപ് വ്യക്തമാക്കുന്നത്. ദൃശ്യങ്ങളിൽ വാട്ടർ മാർക്കിട്ടാൽ അത് ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നും ദിലീപ് കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

മെമ്മറി കാർഡിന്റെ പകർപ്പ് വേണം

മെമ്മറി കാർഡിന്റെ പകർപ്പ് വേണം

കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നാണ് ദിലീപ് ആവശ്യമുന്നയിച്ചിരിക്കുന്നത്. പ്രതികളെ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിദ്ധ്യത്തിൽ കാണിക്കുന്നതിന് തടസമില്ലെന്നും എന്നാല്‍, പകര്‍പ്പ് അവർ‍ക്ക് കൈമാറരുതെന്നുമാണ് നടിയുടെ വാദം. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും മുമ്പ് വാദങ്ങള്‍ എഴുതി നല്‍കിയിട്ടുള്ളതുമാണ്.

ഫൊറൻസിക് പരിശോധന

ഫൊറൻസിക് പരിശോധന

ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കേസ് പൊളിയുമെന്നും ഇതില്‍ തിരിമറി നടന്നിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ഫൊറന്‍സിക് പരിശോധനയിലൂടെ ദൃശ്യം വ്യാജമാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്നും പ്രതി ഭാഗം വാദിക്കുന്നു. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

സർക്കാർ വാദം

സർക്കാർ വാദം


മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്നകാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിലെ ദൃശ്യങ്ങൾ രേഖയാണോ തൊണ്ടിമുതലാണോയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കരിന്റെ വാദം.

ഗുഢാലോചന കുറ്റം

ഗുഢാലോചന കുറ്റം

2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം ക്വട്ടേഷന്‍ സംഘങ്ങളെ പോലീസ് പിടികൂടിയെങ്കിലും പിന്നീടാണ് ദിലീപ് അറസ്റ്റിലായത്. പൾസർ സുനി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

English summary
Supreme Court verdict on Dileep's plea for actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X