കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹി കണ്ട് ഇനി അധികം പനിയ്ക്കണ്ട.....!!! മദ്യവിമുക്തമായ മാഹി, അതാണോ സുപ്രീം കോടതി കണ്ട സ്വപ്നം ?

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യഷോപ്പുകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി വിധി നടപ്പായാല്‍ മാഹിയിലെ ഭൂരിപക്ഷം മദ്യഷോപ്പുകളും അടച്ചുപൂട്ടേണ്ടിവരും.

  • By Sreenath
Google Oneindia Malayalam News

മാഹി: മാഹി എന്ന പേരു കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ വരിക മദ്യത്തെയാണ്. ഒരിക്കലെങ്കിലും മാഹിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്ത മലയാളികളായ മദ്യപര്‍ കുറവായിരിക്കും. പല മലയാള സിനിമകളിലും മാഹി മദ്യപരുടെ സ്വര്‍ഗമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കേന്ദ്ര ഭരണ പ്രദേശമായതിനാലുള്ള നികുതി വ്യത്യാസം മൂലം വിലയിലുണ്ടാകുന്ന കുറവാണ് മാഹിയെ മദ്യപരുടെ ഇഷ്ട കേന്ദ്രമാക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമാണെങ്കിലും മൂന്നു വശവും കേരളവുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ മാഹി ഒരര്‍ത്ഥത്തില്‍ കേരളത്തിന്‍റെ ഭാഗം തന്നെയാണ്.

എന്നാല്‍ മദ്യപരുടെ സ്വര്‍മായി വിശേഷിപ്പിക്കപ്പെടുന്ന മാഹി മദ്യവിമുക്തമായേക്കും എന്നാണു പുതിയ വാര്‍ത്തകള്‍. പാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ വിധി മാഹിയിലെ ബഹുഭൂരിപക്ഷം മദ്യശാലകള്‍ക്കും തിരിച്ചടിയാകും.

കോടതിയെ ഞെട്ടിച്ച മാഹി

മദ്യഷോപ്പുകളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ മാഹിയിലെ മദ്യഷോപ്പുകളുടെ എണ്ണമറിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ഞെട്ടിപ്പോയി. മാഹിയിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ ഓരത്ത് ഒരു കിലോമീറ്ററിനുള്ളില്‍ ഉള്ളത് 68 മദ്യഷോപ്പുകള്‍. ഓരോ 15 മീറ്ററിലും ഒരു മദ്യശാല

മാഹിയുടെ പേരെടുത്തു പറഞ്ഞു സുപ്രീം കോടതി

ഹര്‍ജി പരിഗണിക്കവേ മാഹിയുടെ പേര് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ എടുത്തു പറഞ്ഞു എന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 42000 പേര്‍ മാത്രം വസിക്കുന്ന പ്രദേശത്താണ് ഓരോ 15 മീറ്ററിലും ഒരു മദ്യശാലയുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയത്രേ.

മാഹിയിലെ ഷാപ്പുകള്‍ക്കു കോടതി പൂട്ടിട്ടു

കോടതിയെ ഞെട്ടിച്ച മാഹിയിലെ ഷാപ്പുകള്‍ക്കു പൂട്ടിടുന്ന വിധിയാണു കോടതി പ്രഖ്യാപിച്ചത്. ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ അടച്ചു പൂട്ടണം എന്ന കോടതിയുടെ വിധി മാഹിയിലെ ഷാപ്പുകള്‍ക്കാണ് ഏറ്റവുമധികം തിരിച്ചടിയാകുക. മാഹിയിലെ ഷാപ്പുകളില്‍ അധികവും ദേശീയപാതയുടെ അരികില്‍ത്തന്നെയാണ്.

മാറ്റി സ്ഥാപിക്കാനും സമ്മതിക്കില്ല

എന്നാല്‍ ദേശീയ പാതയുടെ വശങ്ങളില്‍ നിന്നു ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാമെന്നു കരുതിയാല്‍ അതിനും സാധിക്കില്ല. മുനിസിപ്പല്‍ പാതയോരത്ത് പാതയില്‍ നിന്ന് 500 മീറ്റര്‍ അകലെ മാത്രമേ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കാവൂ എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മാഹിക്കു തിരിച്ചടിയായത് ഭൂപ്രകൃതി

മയ്യഴിപ്പുഴയ്ക്കും കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന മാഹിയില്‍ മുനിസിപ്പല്‍ പാതയോരത്തു നിന്ന് 500 മീറ്റര്‍ മാറി മാത്രം മദ്യശാലകള്‍ പ്രവര്‍ത്തിക്കുക എന്നത് എളുപ്പമാകില്ല. പൊതുവെ വീതികുറഞ്ഞ ഭൂപ്രദേശം എന്ന നിലയില്‍ ഇവിടെ റോഡില്‍ നിന്ന് അധികം മാറി കടകള്‍ എളുപ്പമല്ല.

വെള്ളം വീഴുന്നത് പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബില്‍

സുപ്രീം കോടതിയുടെ വിധിയോടെ മാഹിയില്‍ പൊട്ടാന്‍കാത്തിരിക്കുന്ന വന്‍ ബോംബിന്‍റെ ഒരു ഭാഗമാണ് ഇല്ലാതാകുന്നത്. മാഹിയിലെ ദേശീയപാതയോരത്ത് ഒന്നര കിലോമീറ്റര്‍ ദൂരത്തിനിയില്‍ 68 മദ്യ ഷോപ്പുകള്‍ മാത്രമല്ല ഉള്ളത്. 20ഓളം പെട്രോള്‍ പമ്പുകളുമുണ്ട്. ഉത്സവ സീസണായാല്‍ പടക്കകടകളും ആരംഭിക്കും. ഇത്രയധികം മദ്യഷോപ്പുകളും പെട്രോള്‍ പമ്പുകളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഭൂ പ്രദേശം വേറെയുണ്ടാകില്ല. ഒരു തീപ്പൊരി വീണാല്‍ സംഭവിക്കുന്നത് വന്‍ സ്ഫോടനമാകും. ആ ആശങ്കയ്ക്കാണ് ചെറിയ തോതിലെങ്കിലും അവസാനം ഉണ്ടാകുന്നത്.

കേരളത്തിലെ കുടിയന്മാരേയും ബാധിക്കും

ബാറുകള്‍ അടച്ചതോടെ ഒരു പരിധിവരെ വെട്ടിലായ കേരളത്തിലെ മദ്യപരേയും കോടതി വിധി ബാധിക്കും. കേരളത്തില്‍ പാതയോരങ്ങളിലെ സര്‍ക്കാര്‍ മദ്യ ഷോപ്പുകള്‍ അടച്ചുപൂട്ടപ്പെടുന്നതിനൊപ്പം മാഹിയില്‍ നിന്നുള്ള മദ്യത്തിന്‍റെ കടത്തും ഒരു പരിധിവരെ അവസാനിക്കും.

English summary
Supreme Court Verdict to shutdown liquor shops near highways will be the last bell for the liquor shops in Mahe. Because most of the liquor shops in Mahe were close to the highway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X