• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി

കോഴിക്കോട്: പരിചയ സമ്പന്നനായ പൈലറ്റ് ഡിവി സാഥെയുടെ പ്രവര്‍ത്തന മികവാണ് കരിപ്പൂര്‍ വിമാന അപകടത്തില്‍ മഹാദുരന്തം ഒഴിവാക്കിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2010 ല്‍ മംഗലാപുരത്തുണ്ടായ അപകടത്തിന് സമാനമായ രീതിയിലുള്ള അപകടമായിരുന്നു കരിപ്പൂരിലും ഉണ്ടായത്. എന്നാണ് അന്നുണ്ടായത് പോലെ വിമാനം കത്തിയമരാതെ കാത്തത് പൈലറ്റിന്‍രെ മിടുക്കാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാഥെയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.' അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. കോടി പ്രണാമങ്ങൾ'- എന്നാണ് നടി സുരഭി ഫേസ്ബുക്കില്‍ കുറിച്ചത്.

അഭിമാനം അങ്ങയെ ഓർത്ത്

അഭിമാനം അങ്ങയെ ഓർത്ത്

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡിവെ സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും താരം കുറിച്ചു.

പ്രിയ സഹോദരങ്ങൾക്ക് പ്രണാമം

പ്രിയ സഹോദരങ്ങൾക്ക് പ്രണാമം

അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥിക്കുന്നുവെന്നും സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

cmsvideo
  Karipur flight: passengers shares experience | Oneindia Malayalam
  പൃഥിരാജും

  പൃഥിരാജും

  നടന്‍ പൃഥിരാജും നേരത്തെ സാഥേയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. വ്യക്തിപരമായി അറിയുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഥേയെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഥെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനമുണ്ട്. നമുക്കിടയിലെ സംസാരങ്ങള്‍ എന്നും ഓര്‍ക്കുമെന്നും പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

  മുന്‍ വ്യോമസേനാ അംഗം

  മുന്‍ വ്യോമസേനാ അംഗം

  മുന്‍ വ്യോമസേനാ അംഗമാണ് അപകടത്തില്‍ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഥെ. വ്യോമസേനയുടെ ഭാഗമായി യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്നും വിജിയിച്ച അദ്ദേഹം 1981 ജൂൺ 11നാണ് സേനയിൽ ചേർന്നത്. കരിപ്പൂര്‍ അപകടത്തില്‍ ആദ്യം സ്ഥിരീകരിച്ച മരണവും ഡിവി സാഥെയുടേത് ആയിരുന്നു.

  മരിച്ചവര്‍ 18

  മരിച്ചവര്‍ 18

  അതേസമയം,വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. പൈലറ്റും സഹപൈലറ്റും, അമ്മയും കുഞ്ഞും, 2 കുട്ടികള്‍, 5 സ്ത്രീകള്‍ എന്നിവരും മരിച്ചവരില്‍ പെടും. പരിക്കേറ്റ 171 പേര്‍ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചതെന്നും 14 പേരുടെ പരിക്ക് ഗുരുതരമാണെന്നും മലപ്പുറം ജില്ലാകളക്ടര്‍ അറിയിച്ചു.

  മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കരിപ്പൂരിലേക്ക്

  മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കരിപ്പൂരിലേക്ക്

  മുഖ്യമന്ത്രിയും ഗവര്‍ണ്ണറും സംസ്ഥാന മന്ത്രിമാരും അടങ്ങുന്ന സംഘം കരിപ്പൂരില്‍ എത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രിയും സംഘവും കരിപ്പൂരിലെത്തുന്നത്. സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ എന്നിവരോടൊപ്പം ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്നാഥ് ബെഹ്റയും സംഘത്തിലുണ്ട്.

  'ജീവൻ പകരം നല്‍കിയ പൈലറ്റുമാര്‍, കൊവിഡ് മറന്ന നാട്ടുകാര്‍, ദുരിതത്തിലും മുന്നോട്ട് നയിക്കുന്നത്'

  ഉറ്റവര്‍ മണ്ണിനടിയില്‍; രാജമലയില്‍ തിരച്ചില്‍ പുനഃരാരംഭിച്ചു, ഇനിയും കണ്ടെത്താനുള്ളത് 48 പേരെ

  English summary
  surabhi lakshi remembers air india express pilot captain dv sathe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X