കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന്റെ പേരിൽ പൊങ്കാലയിട്ട സംഘികൾക്ക് സുരഭിയുടെ ചുട്ടമറുപടി.. സംഘികൾ കണ്ടം വഴി ഓടി!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
RSSകാര്‍ക്ക് കിടിലന്‍ മറുപടിയുമായി സുരഭി | Oneindia Malayalam

കോഴിക്കോട്: ദേശീയ പുരസ്‌ക്കാര ജേതാവ് നടി സുരഭി ലക്ഷ്മി തിരുവോണ നാളില്‍ പച്ചക്കറിക്ക് പകരം ബീഫും പൊറോട്ടയും കഴിച്ചതിന് സംഘികളുണ്ടാക്കിയ പുകില്‍ ചില്ലറയല്ല. ഹിന്ദുക്കളെ മൊത്തത്തില്‍ അപമാനിച്ചു എന്ന തരത്തിലാണ് സംഘികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയത്. സംഘികള്‍ക്ക് നല്ല കിടിലന്‍ മറുപടിയുമായി സുരഭി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്

ദിലീപ് നിരപരാധി.. കേസിൽ കുടുക്കിയത്.. അമ്മയുടെ കണ്ണീരിന് അറുതിയാകുമോ? പരാതി കൈമാറിദിലീപ് നിരപരാധി.. കേസിൽ കുടുക്കിയത്.. അമ്മയുടെ കണ്ണീരിന് അറുതിയാകുമോ? പരാതി കൈമാറി

ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!

സുരഭിയുടെ മറുപടി

സുരഭിയുടെ മറുപടി

ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തിലാണ് സംഘി ആക്രമണത്തിന് സുരഭി ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. ഓണത്തിന് ആയാലും ഓണപ്പരിപാടിക്ക് ആയാലും താന്‍ തനിക്ക് ഇഷ്ടമുള്ള ഭക്ഷണമാണ് കഴിക്കുക എന്നാണ് സുരഭിയുടെ മറുപടി

സുരഭിയുടെ ഓണം

സുരഭിയുടെ ഓണം

മീഡിയാ വണ്‍ ചാനലിന്റെ ഓണപ്പരിപാടി തിരുവോണത്തിനും മൂന്നാഴ്ച മുന്‍പേ ചിത്രീകരിച്ചത് ആണെന്നും സുരഭി വ്യക്തമാക്കുന്നു. സുരഭിയുടെ ഓണം എന്ന പരിപാടി കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് പരിപാടി നടന്നത്.

ഓണം ഹിന്ദുവിന്റേത് മാത്രമല്ല

ഓണം ഹിന്ദുവിന്റേത് മാത്രമല്ല

തിരുവോണം കേരളത്തില്‍ ഹിന്ദുക്കളുടെ ആഘോഷമായിട്ടല്ല കണക്കാക്കുന്നത്. മറിച്ച് ജാതിമത വ്യത്യാസമില്ലാതെയാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. ഓണം ഹിന്ദുക്കളുടേത് മാത്രമാക്കാനും വാമനജയന്തിയാക്കാനും സംഘികള്‍ ശ്രമം നടത്തുന്നുണ്ട്.

ബീഫ് കഴിച്ചത് വിവാദം

ബീഫ് കഴിച്ചത് വിവാദം

അതിനിടെയാണ് സുരഭിയുടെ ബീഫ് കഴിക്കല്‍ സംഘികള്‍ വിവാദമാക്കിയിരിക്കുന്നത്. മീഡിയാ വണ്‍ ചാനല്‍ തിരുവോണത്തിന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇതാണ് സംഘികള്‍ക്ക് പിടിക്കാതെ പോയത്.

തെറിവിളിയും പൊങ്കാലയും

തെറിവിളിയും പൊങ്കാലയും

തിരുവോണ നാളില്‍ മാംസഭക്ഷണം കഴിച്ചുവെന്നത് വലിയ ആഗോളപ്രശ്‌നമായാണ് സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സുരഭിയെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കാന്‍ വരെ സംഘികള്‍ മടിക്കുന്നില്ല.

ബീഫും പോർക്കും

ബീഫും പോർക്കും

ഓണത്തിന് ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോ എന്ന തരത്തിലുള്ള വിഡ്ഢിച്ചോദ്യങ്ങളാണ് പതിവ് പോലെ സംഘികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. ട്രൂ തിങ്കേഴ്‌സ് പോലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്.

ഗൂഢനീക്കമെന്ന് സംഘികൾ

ഗൂഢനീക്കമെന്ന് സംഘികൾ

മീഡിയ വണ്‍ ചാനലിന്റെ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢനീക്കം എന്ന നിലയിലൊക്കെയാണ് ഇത് പ്രചരിക്കപ്പെടുന്നത്. മീഡിയാ വണ്‍ ചാനലിന്റെ അജണ്ടയ്ക്ക് സുരഭി കൂട്ട് നില്‍ക്കുന്നുവെന്നാണ് സംഘികള്‍ ആരോപിക്കുന്നത്.

കോഴിക്കൊപ്പം ഓണം

കോഴിക്കൊപ്പം ഓണം

കോഴിയിറച്ചി കൂട്ടി ഓണസദ്യ കഴിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ സുരഭി പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയും സംഘികള്‍ ഉപദേശവും പൊങ്കാലയും തെറിവിളിയുമായി എത്തിയിട്ടുണ്ട്. ഓണത്തിന് മാംസം കഴിച്ചത് തെറ്റാണെന്നാണ് വാദം

മലബാറിന് ഇറച്ചി വേണം

മലബാറിന് ഇറച്ചി വേണം

ഓണത്തിന് സസ്യഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് നിര്‍ബന്ധമൊന്നുമില്ല. അത് മാത്രമല്ല മലയാളികള്‍ മിക്കവരും ഓണത്തിന് സദ്യയ്‌ക്കൊപ്പം മാംസവും കഴിക്കുന്നവരാണ്. പ്രത്യേകിച്ച് മലബാറുകാര്‍ മീനോ ഇറച്ചിയോ ഇല്ലാതെ ആഹാരം തൊണ്ടയില്‍ നിന്നിറങ്ങാത്തവരാണ്

മലയാളിക്ക് പശു അമ്മയല്ല

മലയാളിക്ക് പശു അമ്മയല്ല

രാജ്യത്ത് മറ്റിടങ്ങളിലെ പോലെ അല്ല കേരള സമൂഹം. മലയാളികള്‍ക്ക് പശു ഗോമാതാവ് അല്ല. അതുകൊണ്ട് തന്നെയാണ് ബീഫ് നിരോധനം പോലുള്ള വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ മലയാളി ശക്തമായി പ്രതിരോധം തീര്‍ത്തതും

ഇത് കേരളം

ഇത് കേരളം

എന്നാല്‍ കേരളത്തിലെ ചില സംഘികള്‍ ഉത്തരേന്ത്യയിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഭക്ഷണം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് എന്നതൊന്നും സംഘികള്‍ക്ക് വല്യ പിടിയുള്ള കാര്യമല്ല എന്നതാണ് സുരഭിയുടെ സംഭവം തെളിയിക്കുന്നത്.

English summary
Actress Surabhi Lakshmi reply on beef controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X