Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി;സന്തോഷം പങ്കുവെച്ച് താരം, വൈറൽ കുറിപ്പ്

തിരുവനന്തപുരം; തന്റെ സുഹത്ത് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയതിന്റെ സന്തോഷം പങ്കിട്ട് നടി സുരഭി ലക്ഷ്മി. ശ്രീയേഷ് എന്ന സുഹൃത്താണ് ശസ്ത്രക്രിയയിലൂടെ പുരുഷനായത്. 'ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ur-1609557856

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു......പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ , ശ്രീയേഷ് "ശ്രീദേവി " ആയി മാറിയിരിക്കുന്നു.കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സർ മറ്റ് ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി

വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു "സ്ത്രീ"യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും.

ആശംസകൾ ശ്രീദേവി....♥️ നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്,
സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്...ഒപ്പം നിൽക്കുന്നു♥️

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+