'അബ്ദുള്ളക്കുട്ടിക്കെതിരെ പീഡനത്തിന് കേസെടുക്കണം'
കോഴിക്കോട്; സരിത എസ് നായര്‍ പറഞ്ഞത് സത്യമാകാന്‍ പോകുകയാണെന്ന് തോന്നുന്നു. തന്നെ ദ്രോഹിച്ചവരുടെയെല്ലാം ഉറക്കം കെടുത്തുമെന്ന് സരിത പറഞ്ഞിരുന്നു. കുറ്റക്കാരനോ എന്തോ എന്തായാലും അബ്ദള്ളക്കുട്ടിയ്ക്ക് ഇനി ഉറക്കമണ്ടാകുമെന്ന് തോന്നുന്നില്ല. സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് പുതിയ ആവശ്യം.
ബിജെ പി നേതാവ് കെ സുരേന്ദ്രനാണ് ആവശ്യം മുന്നോട്ട് വച്ചത്. സരിതുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ യ്‌ക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടെയായ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എ എല്‍ എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അബ്ദുള്ള കുട്ടി നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു സരിതയുടെ ആരോപണം. തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന സരിത അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
തന്റെ വെളിപ്പെടുത്തലുകളില്‍ അബ്ദുള്ള കുട്ടിയ്ക്ക് പരാതി നല്‍കാന്‍ കഴിയുമെങ്കില്‍ നല്‍കട്ടെ എന്ന് സരിത വെല്ലുവിളിച്ചു. അബ്ദുള്ളകുട്ടിയ്‌ക്കെതിരായ തെളിവുകള്‍ എന്റെ കയ്യിലുണ്ടെന്നും വെല്ലുവിളി അദ്ദേഹം ഏറ്റെടുത്താല്‍ കേസുമായി മുന്നോട്ട് പോകുമെന്നും സരിത പറഞ്ഞു. അതേ സമയം സരിത പറയുന്നത് നുണയാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
അതിനിടയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി. പ്രതിഷേധം ശക്തമായ സാഹര്യത്തില്‍ പൊലീസ് അദ്ദേഹത്തിന്റെ വീടിനും ഓഫീസിനും കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications