മഞ്ഞപ്പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ ശിഖണ്ഡികള്‍ക്കും സുരേന്ദ്രന്റെ മറുപടി! ഇനി നിയമ പോരാട്ടം!
അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്ത നല്കിയ എല്ലാവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സുരേന്ദ്രന് ഫേസ്ബുക്കിലാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശിപത്രിയില്‍ നിന്ന് ബിജെപി നേതാവ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്കെതിരെയാണ് സുരേന്ദ്രന് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.
അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്ത നല്കിയ എല്ലാവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സുരേന്ദ്രന് ഫേസ്ബുക്കിലാണ് അറിയിച്ചിരിക്കുന്നത്. നോട്ടീസ് അയച്ച് മുങ്ങുന്ന ശീലം ഇല്ലെന്നും വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുരേന്ദ്രന് വ്യക്തമാക്കുന്നു.

എന്തുപറയാമെന്ന് കരുതണ്ട
മഞ്ഞപ്പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അശ്ലീലം വിളമ്പുന്ന ശിഖണ്ഡികള്‍ക്കും മറുപടി പറഞ്ഞ് സമയം കളയുന്നതില്‍ കാര്യമില്ലെന്ന് അറിയാമെന്ന് സുരേന്ദ്രന് പറയുന്നു. തന്നെ ആക്ഷേപിക്കുന്നതിലൂടെ പ്രത്യേക സുഖം അത്തരക്കാര്‍ക്ക് കിട്ടുന്നെങ്കില്‍ അതായിക്കോട്ടെ എന്ന് കരുതിയതാണെന്നും എന്നാല്‍ അതൊരവസരമാക്കി എന്തും പറയാമെന്നത് ശരിയല്ലെന്നും സുരേന്ദ്രന് പറയുന്നു.

ഉറപ്പുള്ള ഡിഎന്‍എ ഇല്ലാത്തവര്‍
കാര്യങ്ങള്‍ നേര്‍ക്കു നേര് പറയുന്നതും മുന്നില്‍ നിന്ന് യുദ്ധം ചെയ്യുന്നതുമാണ് തന്റെ ശീലമെന്ന് സുരേന്ദ്ര ന് വ്യക്തമാക്കുന്നു. അതിന് ഉറപ്പുള്ള ഡിഎന്‍എയുടെ കരുത്തു വേണമെന്നും അതില്ലാത്തവരാണ് വളച്ചു കെട്ടി പറയുന്നതെന്നും സുരേന്ദ്രന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ പ്രചരിക്കുന്നത്
കഴിഞ്ഞ മൂന്ന് ദിവസമായി നവ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറിച്ച് സുരേന്ദ്രന് വ്യക്തമാക്കുന്നു. രോഗിയുടെ പേര് പറഞ്ഞ് ബിജെപി ജനറല്‍ സെക്രട്ടറി സ്വകാര്യ ആശുപത്രിയില്‍ നിന്ന് അഞ്ച് ലക്ഷം തട്ടാന്‍ ശ്രമിച്ചു, ആര്‍എസ്എസ് നേതൃത്വം നേതാവിനെ താക്കീത് ചെയ്തു, ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ ആശുപത്രി കൈമാറി, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് തോറ്റയാളാണ് നോതാവ് എന്നിങ്ങനെയാണ് വാര്‍ത്ത പ്രചരിച്ചത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു
മംഗളം ദിനപത്രത്തിലാണ് ആദ്യം വാര്‍ത്ത വന്നതെന്ന് സുരേന്ദ്രന് പറയുന്നു. തിരുവനന്തപുരം ലേഖകനാണ് വാര്‍ത്ത നല്‍കിയതെന്നും സുരേന്ദ്രന്. പിന്നീട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പേരും ഫോട്ടോയും വച്ച് വാര്‍ത്ത നല്‍കിയെന്ന് അദ്ദേഹം പറയുന്നു. നികേഷിന്റെ റിപ്പോര്‍ട്ടര്‍ ചാനലും വാര്‍ത്ത തട്ടിവിട്ടുവെന്ന് സുരേന്ദ്രന് പറയുന്നു.

എന്തുകൊണ്ട് പേര് പറഞ്ഞില്ല
ആശിപത്രി അധികൃതരെ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ ഉണ്ടെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന് പറയുന്നു. എങ്കില്‍ എന്തുകൊണ്ട തന്റെ പേരു പറഞ്ഞ് വാര്‍ത്ത നല്‍കിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പുതിയ ചാനലൊക്ക മംഗളെ തുടങ്ങിയതല്ലേ യെന്നും റേറ്റ് കിട്ടാന്‍ ശബ്ദ രേഖ പുറത്തു വിടാമായിരുന്നില്ലേയെന്നും സുരേന്ദ്രന് ചോദിക്കുന്നു.

പ്രശ്നം ഒത്തുതീര്‍പ്പാക്കി
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മൈനര്‍ സര്‍ജറിക്ക് വിധേയനായ പാര്‍ട്ടി പ്രവര്ത്തകന് ചി കിത്സ പിഴവ് മൂലം അസുഖം ഗുരുതരമായെന്നും തുടര്‍ന്ന് അയാളെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സുരേന്ദ്രന് പറയുന്നു. ഇയാള്‍ക്ക് സുഖം പ്രാപിക്കണമെങ്കില്‍ ഇനിയും ഏറെ ചികിത്സ വേണ്ടി വരുമെന്നും സുരേന്ദ്രന് പറയുന്നു. ഇക്കാര്യം ആശുപത്രിയുമായി സംസാരിച്ച് ഒത്തു തീര്‍പ്പാക്കിയതാണെന്നും അദ്ദേഹം പറയുന്നു. ഇതാണ് യഥാര്‍ഥ്യമെന്നും സുരേന്ദ്രന് പറയുന്നു.

അന്വേഷിക്കാമായിരുന്നില്ലേ
എന്നാല്‍ ഇതില്‍ താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും സുരേന്ദ്രന് പറയുന്നു. അതിന്റെ ആവശ്യം ഇല്ലാത്തതു കൊണ്ടായിരുന്നു അതെന്നും സുരേന്ദ്രന്. ഇത്രയും നീചമായ വാര്‍ത്ത പടച്ചുവിട്ട മംഗളം ലേഖകന്‍ ഇക്കാര്യം കോഴിക്കോട് ലേഖകനെ വിളിച്ച് ചോദിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

നികൃഷ്ടമായ മനസുള്ളവര്‍ക്ക്
താന്‍ പണം തട്ടാന്‍ ശ്രമിച്ച രോഗി ആരാണെന്നെങ്കിലും അന്വേഷിക്കാമായിരുന്നുവെന്ന് സുരേന്ദ്രന് പറയുന്നുണ്ട്. സഹഭാരിവാഹിയായ ആളും കാല് നൂറ്റാണ്ടായി ഏറ്റവും അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകനുമായ ആളുടെ പേരുപറഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. നികൃഷ്ടമായ മനസുള്ളവര്‍ക്കെ ഇങ്ങനെ പറയാന്‍ കഴിയുകയുള്ളൂവെന്നും സുരേന്ദ്രന് പറയുന്നു.

വിമര്‍ശനം
ഇത്തരം മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നല്‍കിയല്ല രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതെന്ന് സുരേന്ദ്രന് പറയുന്നു. കോഴിക്കോട്ടെ അടിയുറച്ച സിപിഎം പ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകര്‍ കൊടുക്കാതിരുന്നതു കൊണ്ടാണ് തിരുവനന്തപുരത്തുളള ലേഖകനെ കൊണ്ട് വാര്‍ത്ത കൊടുത്തിരിക്കുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കുന്നു.
വക്കീല്‍ നോട്ടീസ്
അപകീര്‍ത്തികരമായ വാര്‍ത്ത നല്കിയ എല്ലാ മാധ്യമങ്ങള്‍ക്കെതിരെയും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സുരേന്ദ്രന് പറയുന്നു. നോട്ടീസ് അയച്ച് മുങ്ങുന്ന ശീലം ഇല്ലെന്നും വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന് പറയുന്നു. ഇത്തരം വാര്‍ത്തകള്‍ നല്കി തന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറയുന്നു.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും












Click it and Unblock the Notifications