കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ സുരേന്ദ്രന് 27,000 ത്തിന്‍റെ ഭൂരിപക്ഷം, കൂടുതല്‍ ഭൂരിപക്ഷം ആറന്‍മുളയില്‍: എന്‍ഡിഎ

  • By
Google Oneindia Malayalam News

പത്തനംതിട്ടയില്‍ ഇത്തവണ ബിജെപിക്ക് ഉയര്‍ന്ന പ്രതീക്ഷയാണ്. ശബരിമല വിഷയമാണ് മണ്ഡലത്തിലെ പോളിങ്ങ് ഉയര്‍ന്നതിന് കാരണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയെന്നതും ബിജെപിയുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്. ഫലം അറിയാന്‍ 23 വരെ കാത്തിരിക്കണമെങ്കിലും ഇതിനോടകം തന്നെ മുന്നണികള്‍ കൂട്ടിക്കിഴിക്കലുകള്‍ തുടങ്ങി കഴിഞ്ഞു.

<strong>രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍</strong>രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍

മണ്ഡലത്തില്‍ കെ സുരേന്ദ്രന് അനുകൂലമാണ് കാര്യങ്ങള്‍ എന്നാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തല്‍. മണ്ഡലത്തില്‍ 27000 വോട്ടിന്‍റെ ഭൂരിപക്ഷം സുരേന്ദ്രന് ലഭിച്ചേക്കുമെന്ന് നേതൃത്വം പറയുന്നു.വിശദാംശങ്ങളിലേക്ക്

 പോളിങ്ങ് വര്‍ധന

പോളിങ്ങ് വര്‍ധന

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമാണ് പത്തനംതിട്ട. എന്നാല്‍ ഇത്തവണ മൂന്ന് മുന്നണികളേയും ഒരു പോലെ ഞെട്ടിച്ച് ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. പോളിങ്ങ് വര്‍ധന മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

 ആത്മവിശ്വാസത്തില്‍

ആത്മവിശ്വാസത്തില്‍

എന്നാല്‍ കടുത്ത ആത്മവിശ്വാസത്തിലാണ് ഇവിടെ ബിജെപി നേതൃത്വം. ശബരിമല വിഷയമാണ് മണ്ഡലത്തിലെ പോളിങ്ങ് ഉയര്‍ത്തിയതെന്ന് ബിജെപി അവകാശപ്പെടുന്നു. ഇവിടെ സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തിയെന്നും ബിജെപി വാദിക്കുന്നു.

 മറുപടി

മറുപടി

അതുകൊണ്ട് തന്നെ ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനുള്ള മറുപടി കൂടിയാകും തിരഞ്ഞെടുപ്പ് ഫലം എന്ന് ബിജെപി പറയുന്നു. മണ്ഡലത്തില്‍ കുറഞ്ഞത് 27,000 വോട്ടിന്‍റെ ഭൂരിപക്ഷം സുരേന്ദ്രന് ലഭിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപി പ്രകടിപ്പിക്കുന്നത്.

 ആറന്‍മുളയും കാഞ്ഞിരപ്പള്ളിയും

ആറന്‍മുളയും കാഞ്ഞിരപ്പള്ളിയും

ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുക കാഞ്ഞിരപ്പള്ളി, ആറന്‍മുള മേഖലകളിലാണ്. നരേന്ദ്ര മോദിയുടെ തുടര്‍ ഭരണം ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. അതാണ് കൂട്ടത്തോടെ ജനങ്ങളെ ബൂത്തിലേക്ക് എത്തിച്ചത്, എന്‍ഡിഎ തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ പറഞ്ഞു.

 വിശ്വാസികള്‍

വിശ്വാസികള്‍

മാത്രമല്ല ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ വിശ്വാസികളോട് ചെയ്ത കിരാത നടപടികള്‍ ഇവിടുത്തെ ജനം മറന്നിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്‍റെ പേരില്‍ കെ സുരേന്ദ്രനെ ജയിലില്‍ അടച്ചതിനും കള്ളക്കേസില്‍ കുടുക്കിയതിനും ജനം മറുപടി നല്‍കും.

 സ്ത്രീ വോട്ടര്‍മാര്‍

സ്ത്രീ വോട്ടര്‍മാര്‍

ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ഇതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കണ്‍വീനര്‍ വ്യക്തമാക്കി. അതേസമയം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നത് ബിജെപി സമ്മതിക്കുന്നു.

 ക്രിസ്ത്യന്‍ വോട്ടുകള്‍

ക്രിസ്ത്യന്‍ വോട്ടുകള്‍

പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും സുരേന്ദ്രന്‍റെ വിജയത്തെ ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മണ്ഡലത്തില്‍ പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണയും ബിജെപിക്ക് അനുകൂല ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ആദ്യ സീറ്റ്

ആദ്യ സീറ്റ്

കേരളത്തില്‍ ബിജെപിയുടെ ആദ്യ സീറ്റ് പത്തനംതിട്ട ആയിരിക്കുമെന്ന് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തിരുമാനം വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റി.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പിസി വ്യക്തമാക്കി.

 ആര്‍എസ്എസും

ആര്‍എസ്എസും

തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറച്ച സീറ്റുകളാണെന്ന് ആര്‍എസ്എസും വിലയിരുത്തുന്നു. കെ സുരേന്ദ്രന്‍റെ ഭൂരിപക്ഷം കൂടാനുള്ള സാധ്യതയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടി വരുമെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.

 ഭൂരിപക്ഷം

ഭൂരിപക്ഷം

അതേസമയം ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍ 7 മണ്ഡലങ്ങളിലും 10,000 മുതല്‍ 15,000 വരെ വോട്ട് ലഭിച്ചേക്കും, ആറന്‍മുള മണ്ഡലത്തിലും പൂഞ്ഞാറിലും ഉയര്‍ന്ന ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ് കണക്കാക്കുന്നു.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

50,000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡി എഫ് പ്രതീക്ഷ. പോളിങ്ങ് ശതമാനവും സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനവും ഗു​ണം ചെയ്തെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ

English summary
surendran may win with 27000 majority: NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X