കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി പദവിക്ക് പിന്നാലെ അധ്യക്ഷനും മുരളീധരപക്ഷത്തിന്; കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടി

Google Oneindia Malayalam News

തിരുവനന്തപുരം: കൃഷ്ണദാസ് പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം നിയമിച്ചത്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് തടയിടാല്‍ കൃഷ്ണദാസ് പക്ഷം ശക്തമായ സമ്മര്‍ദ്ദമായിരുന്നു ചെലുത്തിയിരുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എംടി രമേശിനെയായിരുന്നു കൃഷ്ണദാസ് പക്ഷം മുന്നോട്ട് വെച്ചിരുന്നത്.

ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി എംഎല്‍എ; കര്‍ണാടകയില്‍ വീണ്ടും നാടകീയതയോ?

വി മുരളീധരന് കേന്ദ്രമന്ത്രി പദവി ലഭിച്ചതും കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിക്കാട്ടി. തര്‍ക്കം മുറുകിയതോടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമായ ശോഭാ സുരേന്ദ്രന്‍റെ പേര് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചിരുന്നു. ജില്ലാ പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ കൂടുതലായി നല്‍കിയത് കൃഷ്ണദാസ് പക്ഷത്തിനാണെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ ഇതിനെതിരെ രംഗത്ത് വന്നു.

 bjpa

നേരത്തെ കുമ്മനം രാജേശേഖരന്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജിവെച്ച് മിസോറാം ഗവര്‍ണായ സമയത്തും കെ സുരേന്ദ്രന്‍റെ പേര് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കൃഷ്ണദാസ് പക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ സമവായം എന്ന നിലയില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെ തിരഞ്ഞെടുക്കുകയായിരുന്നു.

'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും

എന്നാല്‍ ഇത്തവണ അത്തരത്തില്‍ യാതൊരു സമവായശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ വി മുരളീധര പക്ഷം തയ്യാറായില്ല. നേരത്തെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റായും കെ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Surendran's appoinment as bjp president is a set back for ksrishnadas fraction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X