കേരള സ്റ്റോറിക്ക് തീയറ്ററുകളിൽ അപ്രഖ്യാപിത വിലക്കെന്ന് സുരേന്ദ്രൻ, 'പ്രദർശന വിലക്ക് നീക്കണം'
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയ്യേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
കോൺഗ്രസും സി പി എമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

അതിനിടെ ഒരു മതത്തേയും സിനിമ അധിക്ഷേപിച്ചിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഭീകരവാദത്തിനെതിരെയായ സിനിമയാണ് കേരള സ്റ്റോറി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ സിനിമ കാണണം. മുസ്ലിം വിരുദ്ധമായി ചിത്രത്തിലുള്ളത് എന്താണെന്ന് അവർ വിശദീകരിക്കണമെന്നും സുധീരപ്‍ പറഞ്ഞു. സിനിമ കേരളത്തിലുടനീളം പ്രദർശിപ്പിക്കാൻ സിനിമ മുൻകൈ എടുക്കണമെന്നും സുധീർ പറഞ്ഞു.
അതേസമയം 'കേരള സ്റ്റോറിയെ' പ്രശംസിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തി..
നിശബ്ദമായി സമൂഹത്തിനുള്ളിൽ നടക്കുന്ന ഭീകരപ്രവർത്തനത്തെ പ്രമേയമാക്കിയുള്ളതാണ് 'കേരള സ്റ്റോറി' സിനിമയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കർണാടകയിലെ ബെല്ലാരിയിൽ നടന്ന റാലിയിൽ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
തീവ്രവാദികളുടെ പദ്ധതികൾ കേരള സ്റ്റോറി ചിത്രം തുറന്നുകാട്ടുന്നുണ്ടെന്നും തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിനെയും മോദി കടന്നാക്രമിച്ചു.
സിനിമയെ എതിർക്കുന്നതിലൂടെ കോൺഗ്രസ് തീവ്രവാദത്തിനൊപ്പം നിൽക്കുകയാണെന്നും വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ തീവ്രവാദത്തെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തേ തന്നെ ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.
അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications