കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും കുറിപ്പടി കൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ഇവിടെ ഇപ്പോള്‍ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മദ്യപന്‍മാരുടെ മദ്യാസക്തി പൊറുക്കാവുന്നതേയുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ മദ്യാസക്തി അരോചകം തന്നെയാണ്. മദ്യാസക്തരെ ചികിത്സിച്ച് മരുന്നു കൊടുക്കണമെന്നും കൗണ്‍സിലിംഗ് നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

k surendran

മരുന്നായി ചിലപ്പോള്‍ മദ്യവും വേണ്ടിവരും. ഇവിടെ ഇപ്പോള്‍ മദ്യാസക്തനാണെന്ന് പറഞ്ഞ് ആരു ചെന്നാലും ഡോക്ടര്‍ കുറിപ്പുകൊടുക്കണം. എന്തു ധാര്‍മ്മികതയാണ് ഈ സര്‍ക്കാരിനുള്ളത്? ഫുഡ് ആന്റ് ബീവറേജ് എന്നു പറഞ്ഞാല്‍ ഭക്ഷണവും മദ്യവും എന്ന് വ്യാഖ്യാനിക്കുന്ന മുഖ്യനില്‍ നിന്നെന്തു നന്മയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

അതേസമയം, ഡോക്ടറുടെ കുറിപ്പടിയും പാസുമുള്ളവര്‍ക്കാണ് 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ബെവ്കോ മദ്യം വീട്ടില്‍ എത്തിച്ച് നല്‍കും. ഏക്സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്കോ ഗോഡൗണില്‍ നിന്നാണ് മദ്യം എത്തിച്ചു നല്‍കുക. ഈ സാഹചര്യത്തില്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്.

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എക്സൈസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കുമെന്ന് ബെവ്കോ അറിയിച്ചിരിക്കുന്നു. ഇതിനായി നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നും ബെവ്കോ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡോകട്റുടെ കുറിപ്പടിയും പാസും ഉള്ളവര്‍ക്ക് മാത്രമേ മദ്യം വീട്ടിലെത്തിച്ചു നല്‍കുകയുള്ളൂ.

നൂറ് രൂപ സര്‍വീസ് ചാര്‍ജായി വാങ്ങുമ്പോള്‍ നല്‍കുന്നത് ഗോഡൗണിലെ ഏറ്റവും വില കുറഞ്ഞ മദ്യമായിരിക്കും. മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് എക്സൈസ് പാസ് നല്‍കിയിരിക്കുന്നത്. മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നത്ിന് ആവശ്യമായ വാഹന സൗകര്യങ്ങള്‍ മാനേജര്‍മാര്‍ ഏര്‍പ്പാടാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

English summary
Surendran Says That Anyone Who Claims To Be An Alcoholic Should Be Given A Prescription
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X