കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം'; സുരേന്ദ്രന്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം: കോടതി

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നേമം കഴിഞ്ഞാല്‍, അല്ലെങ്കില്‍ നേമത്തൊടൊപ്പം തന്നെയോ ബിജെപിക്ക് സ്വാധീനം ഉള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഏറെക്കാലമായി മഞ്ചേശ്വത്ത് നിന്ന് ഒരു ബിജെപി അംഗം നിയമസഭയില്‍ എത്തുമെന്ന് ദേശീയ നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ ക്രോസ് വോട്ടിലൂടെ ഇതിന് തടയിട്ട് വരികയായിരുന്നു.

<strong>താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത</strong>താരാട്ട് പാടി ഉറക്കുമ്പോഴും ജസീല തേടിയത് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴികള്‍; നാടിനെ നടുക്കിയ ക്രൂരത

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രന്‍ മത്സരിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ 89 വോട്ടിന് പരാജയപ്പെടാനായിരുന്നു സുരേന്ദ്രന്റെ വിധി. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നായിരുന്നു സുരേന്ദ്രന്റെ പരാതി. ഇത് ചൂണ്ടികാണിച്ചുകൊണ്ട് സുരേന്ദ്രന്‍ സമർപ്പിച്ച ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരിക്കുകയാണ്.

സുരേന്ദ്രന്റെ ആരോപണം

സുരേന്ദ്രന്റെ ആരോപണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തതിനെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിലെ അബ്ദുള്‍ റസാഖ് വിജിയിച്ചതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.

കോടതിയെ സമീപിക്കുന്നു

കോടതിയെ സമീപിക്കുന്നു

ഇതേ തുടര്‍ന്ന് അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കി തന്നെ മണ്ഡലത്തിലെ വിജയി ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. സുരേന്ദ്രന്റെ ഹര്‍ജി ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്.

എതിര്‍ കക്ഷിയായ അബ്ദുള്‍ റസാഖ്

എതിര്‍ കക്ഷിയായ അബ്ദുള്‍ റസാഖ്

എതിര്‍ കക്ഷിയായ അബ്ദുള്‍ റസാഖ് കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്ന് കേസ് ഇനിയും തുടരണമോയെന്നാണ് കോടതി ഇന്ന് പരാതിക്കാരനായ സുരേന്ദ്രനോട് ചോദിച്ചത്.

രണ്ട് ദിവസത്തെ സമയം

രണ്ട് ദിവസത്തെ സമയം

നിലപാട് വ്യക്തമാക്കാന്‍ വേണ്ടി കെ സുരേന്ദ്രന് രണ്ട് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഒഴിവ് വരുന്ന മണ്ഡലത്തില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കണം എന്നിരിക്കെ സുരേന്ദ്രന്റെ നിലപാട് ഏറെ നിര്‍ണ്ണായകമാണ്.

ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

കേസുമായി മുന്നോട്ടുപോവാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചാല്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വൈകാനാണ് സാധ്യത. കേസ് അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും.

ബിജെപി വിലയിരിത്തുന്നത്

ബിജെപി വിലയിരിത്തുന്നത്

നിലവിലെ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനായിരിക്കും സുരേന്ദ്രന്‍ തയ്യാറാവുക. കേസ് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പിന് കളമൊരുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നാണ് ബിജെപി വിലയിരിത്തുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയും എന്ന് ബിജെപി കണക്കുകൂട്ടുന്നു.

തുടരാനാണ് തീരുമാനമെങ്കില്‍

തുടരാനാണ് തീരുമാനമെങ്കില്‍

കേസ് തുടരാനാണ് സുരേന്ദ്രന്റെ തീരുമാനമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അനന്തമായി നീണ്ടേക്കും. കേസില്‍ ഹൈക്കോടതി ഹര്‍ജിക്കാരനായ സുരേന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ലാത്ത സാധ്യതയും മറുപക്ഷം കാണുന്നു.

നിലപാട് എടുക്കുക

നിലപാട് എടുക്കുക

എന്നാല്‍ ഇതിനിതിരെ യുഡിഎഫ് സുപ്രീംകോടതിയില്‍ അപ്പീലിന് പോവുമെന്ന് ഉറപ്പാണ്. അങ്ങനെയങ്കില്‍ കേസ് തീരുമ്പോഴേക്കും നിയമസഭാ കാലാവധിയും പൂര്‍ത്തിയായേക്കും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുരേന്ദ്രന്‍ നിലപാട് എടുക്കുക.

സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

കേസ് കോടതിയിലാണെങ്കിലും ഉപതിരഞ്ഞെടുപ്പിന് തയ്യാറാവുക എന്ന നിര്‍ദ്ദേശമാണ് കീഴ്ഘടകങ്ങള്‍ക്ക് അതത് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചയും സജീവമായി തന്നെ നടക്കുന്നുണ്ട്.

സുരേന്ദ്രന് തന്നെ അവസരം

സുരേന്ദ്രന് തന്നെ അവസരം

തങ്ങള്‍ക്ക് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. ബിജെപി ഒരിക്കല്‍ കൂടി സുരേന്ദ്രന് തന്നെ അവസരം നല്‍കിയേക്കും. ബഹുഭാഷ സംഗമഭൂമിയായ മണ്ഡലത്തില്‍ കോഴിക്കോട്ടുകാരനായ കെ സുരേന്ദ്രനും കാലങ്ങളായി ഇവിടെ താമസിച്ച് കന്നഡയും തുളുവും പഠിച്ചാണ് മത്സരത്തിന് ഇറങ്ങുന്നത്.

ബിജെപി ഗുണകരമായി കാണുന്നത്

ബിജെപി ഗുണകരമായി കാണുന്നത്

സുരന്ദ്രനെ പ്രത്യേകിച്ച് മണ്ഡലത്തിന് പരിചയപ്പെടുത്തേണ്ട എന്നതാണ് ബിജെപി ഗുണകരമായി കാണുന്നത്. പക്ഷെ പ്രാദേശികമായി നേരിടുന്ന എതിര്‍പ്പ് പ്രശ്‌നമാണ്. കഴിഞ്ഞ തവണ കാസര്‍കോട് മത്സരിച്ച രവീശതന്ത്രി കുണ്ടാറിന്റെ പേര് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ചെറുപ്പക്കാരെ രംഗത്ത് ഇറക്കിയേക്കും

ചെറുപ്പക്കാരെ രംഗത്ത് ഇറക്കിയേക്കും

സീറ്റ് നിലനിര്‍ത്താനായി മത്സരിക്കുന്ന മുസ്ലിംലീംഗ് ഇത്തവണ ചെറുപ്പക്കാരെ രംഗത്ത് ഇറക്കിയേക്കും. അബ്ദുള്‍ റാസാഖിന്റെ മകനും ബെംഗളൂരുവിലെ വ്യവസായിയുമായ ഷെഫീഖ് റാസാഖ്, യൂത്ത് ലീഗ് നേതാവ് സിടി അഹമ്മദലി എന്നിവരുടെ പേരും യുഡിഎഫ് പരിഗണിക്കുന്നുണ്ട്.

ഇടതുമുന്നണി

ഇടതുമുന്നണി

2006 ല്‍ മണ്ഡലത്തില്‍ വിജയിച്ച നിലവിലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎച്ച് കുഞ്ഞമ്പുവിന്റെ പേരാണ് ഇടതുമുന്നണി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മഞ്ചേശ്വരം ഏരിയാ സെക്രട്ടറി കെ ആര്‍ ജയാനന്ദന്റെ പേരും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പൊതു സ്വീകര്യനായ സ്വതന്ത്രനേയും സിപിഎം തേടുന്നുണ്ട്.

<strong>ആദ്യ നടപടിയില്‍ പരിഹാസം; രഹ്നഫാത്തിമക്കെതിരെ വീണ്ടും ബിഎസ്എന്‍എല്ലിന്റെ നടപടി, ആഭ്യന്തര അന്വേഷണവും</strong>ആദ്യ നടപടിയില്‍ പരിഹാസം; രഹ്നഫാത്തിമക്കെതിരെ വീണ്ടും ബിഎസ്എന്‍എല്ലിന്റെ നടപടി, ആഭ്യന്തര അന്വേഷണവും

English summary
surendran's election petition against pb abdul razak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X