Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി കേരളത്തെ അപമാനിച്ചെന്ന് മന്ത്രി

തൃശൂര്‍: മുഖ്യമന്ത്രിയെ അപമാനിച്ചതിലൂടെ സുരേഷ് ഗോപി കേരളത്തെ മുഴുവനും അപമാനിച്ചുവെന്ന് സാസ്‌കാരിക മന്ത്രി കെസി ജോസഫ്. കേന്ദ്രത്തില്‍ ഭരണം മാറുമ്പോള്‍ സ്വരം മാറുന്ന ആളാണ് സുരേഷ് ഗോപിയെന്നും കെസി ജോസഫ് പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെ വിമര്‍ശിച്ച് സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ വിവരമുള്ളവരോട് അന്വേഷിച്ച് വേണം തീരുമാനം എടുക്കാനെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

KC Joseph and Suresh Gopi

മുഖ്യമന്ത്രിക്ക് വിവരമില്ല എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ അത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി പദത്തില്‍ ആരാണ് ഇരിക്കുന്നത് എന്നതല്ല ഇതിലെ വിഷയമെന്നും കെസി ജോസഫ് പറയുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് .പക്ഷേ സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം നിലവാരമില്ലാത്തതായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സുരേഷ് ഗോപിയുടെ സിനിമ പ്രദര്‍ശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ മന്ത്രി ന്യായീകരിച്ചു. ആ പ്രതിഷേധം വികാര പ്രകടനം മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ കടുത്ത വാക്കുകളാണ് ഉപയോഗിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രതികറമവുമായി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+