'തരൂരിനെ ജയിപ്പിക്കാൻ ബിജെപിയെ സുരേഷ് ഒറ്റി, മകൾക്ക് അഡ്മിഷൻ ശരിയാക്കി', ഗുരുതര ആരോപണവുമായി യുവനേതാവ്
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് സുരേഷിന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവമോർച്ച മുൻ വൈസ് പ്രസിഡണ്ട് വിഷ്ണു കൈപ്പള്ളി. കോൺഗ്രസിന്റെ ശശി തരൂരിനെ തിരുവനന്തപുരത്ത് ജയിപ്പിക്കാൻ എസ് സുരേഷ് ബിജെപിയെ ഒറ്റുകൊടുത്തുവെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിഷ്ണു കൈപ്പള്ളി ആരോപിക്കുന്നത്.
തരൂരിന്റെ സഹായത്തോടെ മകൾക്ക് അഡ്മിഷൻ ശരിയാക്കിയെന്നും ഒ രാജഗോപാലിനേയും കുമ്മനം രാജശേഖരനേയും വിജയ സാധ്യത ഉണ്ടായിരുന്ന തിരഞ്ഞെടുപ്പുകളിൽ എസ് സുരേഷ് കൂടെ നിന്ന് തോൽപ്പിച്ചുവെന്നും വിഷ്ണു കൈപ്പള്ളി ആരോപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനേയും എസ് സുരേഷിനേയും വിമർശിച്ചതിന്റെ പേരിൽ വിഷ്ണു കൈപ്പള്ളിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
വിഷ്ണു കൈപ്പള്ളിയുടെ കുറിപ്പ് ഇങ്ങനെ: '' ഒട്ടനവധി സുഹൃത്ത്ക്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നിവിടെ കുറിക്കുന്നത്... ഫോൺ കോളായും മെസ്സേജുകളായും ബന്ധപ്പെട്ടവർക്ക് മറുപടി കഴിയുന്നതും പറഞ്ഞെങ്കിലും ഇവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇവിടെ തന്നെ മറുപടി പറയണമല്ലോ ... സംഘടനയെ ചോദ്യംചെയ്യാനോ പാർട്ടിയുടെ അധ്യക്ഷനെ വിമർശിക്കാനോ ഞാൻ ആരുമല്ല. പക്ഷെ ചോദിക്കേണ്ട സ്ഥലങ്ങളിൽ ചോദിക്കാനും അഭിപ്രായം പറയേണ്ടിടത്ത് പറയാനും ഇതേ സംഘടന തന്നെയാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ യുവമോർച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി രേഖപ്പെടുത്താൻ സംസ്ഥാന അധ്യക്ഷനെ നേരിൽ കണ്ട് ബോധിപ്പിക്കാൻ രാവിലെ തന്നെ കാര്യാലയത്തിൽ മുതിര്ന്ന നേതാക്ക്കൾക്കാണ് ഓഫീസ് ഇൻചാർജ് കൂടി ആയിട്ടുള്ള പാർട്ടിയുടെ ജനറൽ സെക്രട്ടറി അഡ്വ . സുരേഷ് അനുമതി നിഷേധിച്ചത്.. നാളിത് വരെ ഓരോ സാധാരണ പ്രവർത്തകനും കയറി ചെല്ലാൻ സാധിച്ചിരുന്ന പാർട്ടി ഓഫീസിൽ ഇന്ന് തിരുവനന്തപുരത്തെ മുതിർന്ന കൗൺസിലർ കൂടിയായിട്ടുള്ള അശോക് കുമാർ സാറിന് പോലും അനുമതി നിഷേധിക്കുന്ന രീതിയിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ധാർഷ്ട്യം പ്രതിഫലിക്കുകയാണ്... ഇദ്ദേഹം ആരാണ് ?
എല്ലാ കാലത്തും ചുമതലയിൽ തൂങ്ങിപ്പിടിച്ച് നില്ക്കാൻ വേണ്ടി മാറി മാറി വരുന്ന സംസ്ഥാന അധ്യക്ഷൻമാരോട് ചേർന്ന് നിൽക്കുകയും അതിനിടയിൽ കൂടി കോർ കമ്മിറ്റി രഹസ്യങ്ങൾ വരെ മാധ്യങ്ങൾക്ക് ചോർത്തുകയും കൂടെയുള്ള സഹപ്രവർത്തകർക്ക് നേരെ കൃത്രിമ ആരോപണങ്ങൾ സൃഷ്ടിച്ച് അവരുടെ പ്രതിച്ഛായ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഒരു പഠിച്ച കള്ളനാണ്!
ഒരർത്ഥത്തിൽ പറഞ്ഞാൽ ലൂസിഫറിൽ സായ്കുമാർ പറയുന്നപോലെ ട്രെയിൻ വരും വരെ കൂടെ നടന്നിട്ട് അവസരം വരുമ്പോൾ തള്ളി പാളത്തിലേക്ക് തട്ടിയിടുന്ന സ്വഭാവം .... ഇല്ലെങ്കിൽ "2014 ലും 19 ലും 24ലും" ശശിതരൂരിന് വേണ്ടി പാർട്ടിയെ ഒറ്റികൊടുക്കുമായിരുന്നോ ?
വിജയസാധ്യത ഉണ്ടായിരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇയാൾ തന്നെ കൂടെ നിന്നാണ് ഓ രാജേട്ടനേയും കുമ്മനം രാജേട്ടനേയും തോല്പിച്ചതെന്ന് പ്രവർത്തകർക്കിടയിൽ പകൽ പോലെ വ്യക്തമുള്ള കാര്യമാണ്.
അതിന്റെയൊക്കെ പ്രതിഫലമായി തന്നെയാണ് MP ആയ ശശിതരൂരിന്റെ റെക്കമെന്റേഷനിൽ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ വാങ്ങിയതും.. അതും തെളിവ് സഹിതം ഇന്ന് പുറത്ത് ഉണ്ട് . ഇത്രയൊക്കെ കാട്ടിക്കൂട്ടിയ ഇയാൾ പാർട്ടി അധ്യക്ഷനെ അടുത്ത തിരഞ്ഞെടുപ്പിൽ തിരുനന്തപുരത്ത് നിന്നും വിജയപ്പിക്കാമെന്ന വാക്കും നൽകി വിശ്വാസത്തിലെടുത്ത് അദ്ദേഹത്തെ കയ്യിലെ കീ ഉപയോഗിച്ച് തന്നിഷ്ടം പ്രവർത്തിപ്പിക്കുകയാണ്...
രാപ്പകൽ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഇന്ന് പുറത്തും പാർട്ടി മാറി വന്ന സഖാക്കളും ഇയാളുടെ പെട്ടി തൂക്കിയും ചെരുപ്പ് തുടച്ചും നടന്നവരൊക്കെ ഇന്ന് സംസ്ഥാന ഭാരവാഹികളും ... എന്ത് മാനദണ്ഡമാണ് ? പ്രവർത്തകർക്ക് പരാതി പറയാനും അഭിപ്രായം പറയാനും അനുമതി നിഷേധിക്കുമ്പോൾ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഇത് കുറിക്കേണ്ടതും ? പാർട്ടീന്ന് സസ്പെൻഡ് ചെയ്യാനേ നിങ്ങൾക്ക് സാധിക്കു .... ഞങ്ങൾക്കുള്ളിൽ നിന്നും സംഘടനയെ മാറ്റിനിർത്താൻ നിങ്ങൾക്ക് കഴിയില്ല ... പാർട്ടി ഒരാളുടെയും കുത്തകയല്ല. 200ൽ പ്രവർത്തകരുടെ ചോരകൊണ്ട് പടുത്തുയർത്തിയ പ്രസ്ഥാനമാണ് .... അതിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ പൊരുതുക തന്നെ ചെയ്യും!!'












Click it and Unblock the Notifications