Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെങ്ങിന് വേണ്ടി പ്രവർത്തിച്ച വ്യക്തി; മുട്ടയും പട്ടച്ചാരായവും കഴിച്ച് കാലിന്റെടയിൽ കയ്യുംവെച്ച് ഉറങ്ങുവാണോ?'

തിരുവനന്തപുരം; കഴിഞ്ഞ ദിവസമാണ് നടനും എംപിയുമായി സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്തത്.എതിരില്ലാതെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ബിജെപി എംപിയുടെ നിയമനതിരെ കടുത്ത വിമർശനമായരുന്നു കോൺഗ്രസ് ഉയർത്തിയത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡിനെ കാവിവൽക്കരിക്കുന്നതിനുള്ള നീക്കമാണിതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ വിമർശനം.ചിലരാകട്ടെ നിയമനത്തെ പരിഹസിക്കുകയും ചെയ്തു.

എന്നാൽ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമെല്ലാം ചുട്ടമറുപടി നൽകുകയാണ് അദ്ദേഹം.കർഷക പ്രശ്നങ്ങളിൽ പിണറായി സർക്കാരിനിതിരെ രൂക്ഷവിമർശനവും സുരേഷ് ഗോപി ഉന്നയിച്ചു. മനോരമ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

1

താൻ തെങ്ങിന് വേണ്ടി മുൻപേ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഒരു എംപി ഒരു പഞ്ചായത്ത് ദത്തെടുക്കണമെന്ന പദ്ധതിയിൽ താൻ രണ്ട് പഞ്ചായത്തുകൾ ദത്തെടുത്തിരുനന്ു. കല്ലിയൂർ പഞ്ചായത്തും ആവണിശേരി പഞ്ചായത്തുമാണ് ദത്തെടുത്തത്.അവിടെ 2000 തെങ്ങിൻ തൈകൾ വയ്ക്കാനും ഓരോ വീട്ടിലും ഓരോ തൈ എന്ന രീതിയിലും പദ്ധതി നടപ്പാക്കാൻ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ കൊവിഡ് വില്ലനായതോടെ പദ്ധതികൾ പാതിവഴിയിലായെന്ന് അദ്ദേഹം പറഞ്ഞു.

2

തെങ്ങിനായി നിലകഒള്ളാൻ താൻ എന്നും ഉണ്ടാകം. പരമ്പരാഗത തെങ്ങിൻ തൈകൾക്ക് വേരുറയ്ക്കുന്ന മണ്ണാക്കി മാറ്റുകയാണ് ലക്ഷ്യം. ഒപ്പം എട്ടും പത്തും വർഷമെടുത്ത് കായ്ക്കുന്ന തെങ്ങുകൾക്ക് വംശനാശം സംഭവിക്കരുതെന്നും സുരേഷ് ഗോപി പറയന്നു. തനിക്ക് കൃഷിയുമായും അടുത്ത ബന്ധമുണ്ടെന്നും താരം വ്യക്തമാക്കി. താനൊരു കുട്ടനാട്ടുകാരനാണ്. കർഷകരുടെ വേദന തനിക്ക് മനസിലാകും. തന്റെ മുത്തച്ഛൻ കൂട്ടനാട്ടിൽ ആയിരക്കണക്കിന് ഹെക്ടിൽ കൃഷി ചെയ്ത കർഷകനാണ്. മലയാള സിനിമയിൽ തന്നെ കുട്ടനാടുമായി വൈകാരിക ബന്ധം പുലർത്തുന്ന ഒരേയൊരു വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

3

സംസ്ഥാന സർക്കാരിനേയും സുരേഷ് ഗോപി കടുത്ത ഭാഷയിൽ വിമർശിച്ചു. കേരളത്തിലെ എൽഡിഎഫ് സർക്കാർ കർഷകർക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുന്നവരാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. പിണറായിയോ കൃഷി മന്ത്രിയോ എപ്പോഴെങ്കിലും ഡോഎംഎസ് സ്വാമിനാഥനെ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. താൻ അദ്ദേഹത്തെ നേരിട്ട് കാണുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് എംപി പറഞ്ഞു.

4

ഏകദേശം 45 മിനിറ്റോളം അദ്ദേഹത്തോട് താൻ സംസാരുച്ചിട്ടുണ്ട്. കാർഷിക നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഒരു പത്രക്കെട്ട് നൽകിയപ്പോൾ അദ്ദേഹം തിരുത്താനുള്ളത് തിരുത്തിയും കൂടുതൽ വിവരങ്ങൾ ചേര്‌ത്തും തിരിച്ചുനൽകി. കുട്ടനാട്ടിൽ 400 കോടിയോളം രൂപയുടെ പാക്കേജ് പുനരുജ്ജീവിക്കാൻ രാധാമോഹൻ സിംഗ് വഴി പത്രക്കെട്ട് കൊടുത്ത്, അത് പിന്നീട് കനരേന്ദ്ര സിംഗ് തോമർ കർഷക മന്ത്രിയായതിന് ശേഷം കാബിനറ്റ് അനുമതിയായെന്നും സുരേഷ് ഗോപി പറഞ്ഞു.

5

തോമർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം 100 കോടിയുടെ ആദ്യ പാക്കേജ് അനുവദിച്ചിരു്നു. അതിന്റെ വിശദമായ പ്രൊജക്ടിനെ കുറിച്ച് കേന്ദ്രം വിവരം തേടിയിട്ടുണ്ടെങ്കിലും സംസ്ഥാന ഭരണകുടം യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല. ഇപ്പോഴും തയ്യാറാക്കുകയാണ്. ഉദ്യോഗസ്ഥൻമാർ എന്താണ് ചെയ്യുന്നത്. മുട്ടയും പട്ടച്ചാരായവും കഴിച്ച് കാലിന്റെടയിൽ കയ്യുംവെച്ച് കിടന്നുറങ്ങുവാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഒരു അഗ്രി പ്രൊഡ്യൂസസ് മാർക്കറ്റിംഗ് കമ്മിറ്റി പോലും കേരളത്തിൽ ഇല്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+