അതൊരു വരവാണ്.. രാജാവ് വരുന്നത് പോലെ തന്നെ! തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപി
Recommended Video
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കൊണ്ട് വരണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
അതൊരു വരവാണ്. രാജാവ് വരുന്നത് പോലെ തന്നെ. ആ കാഴ്ച ഇത്തവണയും സാധ്യമാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വൈകാരികതയ്ക്ക് കത്തി വെയ്ക്കരുത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ വെച്ചോട്ടെ, എന്നാല്‍ ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത് എന്നും സുരേഷ് ഗോപി പറഞ്ഞു.

ആനയെ കൊണ്ട് വരുന്നതിന് മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കട്ടെ. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ മയക്ക് വെടിയും ആനയെ തളക്കുന്ന മറ്റ് മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ട എന്ന് പറയുന്നവര്‍ സുരക്ഷ ഒരുക്കി കാര്യങ്ങള്‍ നടത്തട്ടെ എന്നും ഇത്തവണ ആദ്യമായി പൂരം കാണാന്‍ തൃശൂരില്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് വേണ്ടി മാത്രമായി ആനയെ എഴുന്നളളിക്കാം എന്നാണ് സര്‍ക്കാരിന് എജിയുടെ നിയമോപദേശം ലഭിച്ചിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications