കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് രണ്ട് പെൺകുട്ടികളാണ്, അവർക്ക് വരുന്ന ചെക്കൻമാർ കൂടി മനസിലാക്കിക്കോളു'; രോഷത്തോടെ സുരേഷ് ഗോപി,വീഡിയോ

Google Oneindia Malayalam News

കൊച്ചി; സ്ത്രീധന വിഷയത്തിൽ സമൂഹ മാധ്യങ്ങൾ രോഷം കനക്കുകയാണ്. നിരവധി പേർ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ നേരത്തേ വിഷയത്തിൽ നടൻ സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ മത്സരാർത്ഥിയായെത്തിയ സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ താൻ നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് താരം പൊട്ടിത്തെറിച്ചത്.

മലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുകമലയാളി ആഗ്രഹിക്കുന്ന വാക്കുകളുമായി നടന്‍ മണികഠ്ണന്‍; ഞങ്ങളോട് ഒരല്‍പ്പം കരുണ കാണിക്കുക

മത്സരാർത്ഥി പറഞ്ഞത്

കൃഷ്ണ വിജയ എന്ന മത്സരാർത്ഥിയായിരുന്നു താൻ ഭർത്താവിൽ നിന്നും കുംടുബത്തിൽ നിന്നും നേരിട്ട പീഡന അനുഭവങ്ങൾ ഷോയിൽ പങ്കുവെച്ചത്. പലപ്പോഴും തന്നെ ഭർത്താവ് മദ്യപിച്ചെത്തി മർദ്ദിച്ചിരുന്നതായി അവർ പറഞ്ഞു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചതെന്നും എന്നാൽ പിന്നീട് ഭർത്താവിന്റേയും കുടുംബത്തിന്റേയും മട്ട് മാറിയെന്നും കൃഷ്ണ പറഞ്ഞു.

20 ലക്ഷം കിട്ടാൻ യോഗ്യതയെന്ന്

നിരവധി തവണ മർദ്ദിച്ചിരുന്നു. ശ്വാസം മുട്ടിച്ചിരുന്നു. തനിക്ക് 20 ലക്ഷം വരെ സ്ത്രീധനമായി കിട്ടാൻ യോഗ്യത ഉണ്ടെന്നായിരുന്നു ഭർത്താവ് പറഞ്ഞത്. ഒടുവിൽ കൊലചെയ്യുമെന്ന ഭയത്തിലാണ് താൻ തന്റെ വീട്ടിലേക്ക് മടങ്ങിയതെന്നും അവർ പറഞ്ഞു. അപ്പോഴായിരുന്നു സ്ത്രീധന വിഷയത്തിൽ നടൻ പൊട്ടിത്തെറിച്ചത്. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

Also Read: മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ആൺകുട്ടികൾ തിരുമാനിക്കണം

എന്റെ ഹൃദയം നനയുന്നത് ലോകത്തുള്ള ഹതഭാഗ്യരായ പെൺമക്കളുള്ള അച്ഛനമ്മമാരെ ഓർത്താണ് . ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. എനിക്ക് പെണ്ണിന്റെ വീട്ടിലെ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ.

Also Read: ഈ പോസ്റ്റ് ഓഫീസ് മണി-ബാക്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും 6%ത്തിന് മുകളിലുള്ള ആദായം!

യോഗ്യത അളന്നാൽ

ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യതയ്ക്ക് വില നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺതുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ....ഈ ആണുങ്ങൾ എന്തുചെയ്യും.'-സുരേഷ് ഗോപി പറഞ്ഞു.

Also Read: 1 വര്‍ഷത്തേക്ക് നിക്ഷേപിക്കുവാനിതാ ഏറ്റവും മികച്ച 5 സ്ഥിര നിക്ഷേപ പദ്ധതികള്‍

Recommended Video

cmsvideo
Kerala announced new plans to stop domestic violence against women
 യോഗ്യത അളന്നാൽ

ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യതയ്ക്ക് വില നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺതുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ....ഈ ആണുങ്ങൾ എന്തുചെയ്യും.'-സുരേഷ് ഗോപി പറഞ്ഞു.

'ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...നല്ലതാണ് തന്റേടി എന്ന വിശേഷണം';സരയു'ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...നല്ലതാണ് തന്റേടി എന്ന വിശേഷണം';സരയു

കിരണിന്റെ അച്ഛന്‍ ചോദിച്ചു മകള്‍ക്ക് എന്ത് കൊടുക്കുമെന്ന്, വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്കിരണിന്റെ അച്ഛന്‍ ചോദിച്ചു മകള്‍ക്ക് എന്ത് കൊടുക്കുമെന്ന്, വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
suresh gopi against dowry system says i too have two daugters, kodeeshawaran video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X