കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി കൂട്ടരും ചുടലയില്‍ ഒടുങ്ങട്ടെ, ഭിന്നിപ്പിച്ച് ഭരിക്കുന്നു, ആഞ്ഞടിച്ച് സുരേഷ് ഗോപി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിട്ട് സുരേഷ് ഗോപി എംപി. അയ്യപ്പ ഭക്തര്‍ക്ക് സമാധാനം നല്‍കി ഈ വൃത്തിക്കെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെയന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്‍മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുള്ള പുലഭ്യവാക്ക് ഇന്ന് ഭൂമിമലയാളത്തില്‍ ഇല്ല. അങ്ങനെ ഒരു വാക്ക് ഉണ്ടാവട്ടെ, ചുടല വരെ എന്ന് നിശ്ചയിച്ചെങ്കില്‍ അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ എന്ന് എംപി പറഞ്ഞു.

1

പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യത്തെ സൂചനയുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണതെന്നും സുരേഷ് ഗോപി ആരോപിച്ചു. ലോകത്താകമാനമുള്ള പടര്‍ന്ന് കിടക്കുന്ന അയ്യപ്പ ഭക്തരുടെ വേദനയാണ് ഈ സമരമെന്നും മനക്കരുത്ത് ഉള്ളത് കൊണ്ടാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമരം വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വിവിധ ജാതി-മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തുകൂടുന്ന സമരമാണ്. കാക്കിയുടെ ഭലത്തില്‍ നടത്തുന്ന അതിക്രമം തകര്‍ന്നടിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വായ്പ തിരിച്ചടയ്ക്കും, സിപിഎമ്മിന് വിമര്‍ശനംസനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി; വായ്പ തിരിച്ചടയ്ക്കും, സിപിഎമ്മിന് വിമര്‍ശനം

English summary
suresh gopi against goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X