മാധ്യമങ്ങള്‍ക്കെതിരെ ജനങ്ങള്‍ സ്വാതന്ത്ര്യസമരം നടത്തുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എല്ലാവരേയും വിമര്‍ശിക്കാം... എന്നാല്‍ മാധ്യമങ്ങളെ എല്ലാവരും വിമര്‍ശിച്ചാലോ... അങ്ങനെ ഒരു കാലം അത്ര ദൂരത്തല്ലെന്നാണ് സിനിമതാരം സുരേഷ് ഗോപി പറയുന്നത്.
മാധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന കാലം അത്ര അകലെയല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ മാധ്യമ വിമര്‍ശനം.

മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം എന്ന് സുരേഷ് ഗോപി പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്താതെയാണ് പലപ്പോഴും ഇന്നത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ തെരുവില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിമ്പോസിയം ആയിരുന്നു വേദി. ഏറെ മാധ്യമ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സുരേഷ് ഗോപി മാധ്യ ശില്പശാലയില്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് തന്നെയാണ് മാധ്യമ വിമര്‍ശനവും നടത്തിയതെന്നതാണ് രസകരും.
സുരേഷ് ഗോപിയുടെ നരേന്ദ്ര മോദി ആരാധനയായിരുന്നു മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചത്. ഇത് പലപ്പോഴും പരിധിവിടുന്നതും ആയിരുന്നു .
-
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ












Click it and Unblock the Notifications