കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്കെതിരെ ജനങ്ങള്‍ സ്വാതന്ത്ര്യസമരം നടത്തുമെന്ന് സുരേഷ് ഗോപി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എല്ലാവരേയും വിമര്‍ശിക്കാം... എന്നാല്‍ മാധ്യമങ്ങളെ എല്ലാവരും വിമര്‍ശിച്ചാലോ... അങ്ങനെ ഒരു കാലം അത്ര ദൂരത്തല്ലെന്നാണ് സിനിമതാരം സുരേഷ് ഗോപി പറയുന്നത്.

മാധ്യമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്ന കാലം അത്ര അകലെയല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ മാധ്യമ വിമര്‍ശനം.

Suresh Gopi

മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം എന്ന് സുരേഷ് ഗോപി പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങളോട് നീതി പുലര്‍ത്താതെയാണ് പലപ്പോഴും ഇന്നത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ തെരുവില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ടാകും എന്നും സുരേഷ് ഗോപി പറഞ്ഞു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിമ്പോസിയം ആയിരുന്നു വേദി. ഏറെ മാധ്യമ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സുരേഷ് ഗോപി മാധ്യ ശില്‍പശാലയില്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് തന്നെയാണ് മാധ്യമ വിമര്‍ശനവും നടത്തിയതെന്നതാണ് രസകരും.

സുരേഷ് ഗോപിയുടെ നരേന്ദ്ര മോദി ആരാധനയായിരുന്നു മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചത്. ഇത് പലപ്പോഴും പരിധിവിടുന്നതും ആയിരുന്നു .

English summary
Actor Suresh Gopi criticised media in Media Symposium conducted by Thiruvananthapuram Press Club. He said that one day the people will flood to streets demanding freedom from Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X