പിണറായിക്ക് കഴിവ് പോര !! എല്ലാം നാടകം മാത്രം..!! മുഖ്യന്റെ നെഞ്ചത്തേക്ക് വെടിപൊട്ടിച്ച് സുരേഷ് ഗോപി!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ വിഷയമാണ്. സിപിഎം ആണ് കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് ബിജെപിയും കണ്ണൂരിനെ കലാപഭൂമിയാക്കുന്നത് സംഘപരിവാര്‍ ആണെന്ന് സിപിഎമ്മും ആരോപിക്കുന്നു.

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

മോഹന്‍ലാല്‍ വഴി കേരളമെങ്കിൽ രജനീകാന്ത് വഴി തമിഴ്‌നാട്..!! മൂന്നും കല്‍പ്പിച്ച് ബിജെപി..!!

അതിലെ യാഥാര്‍ത്ഥ്യം എന്താണെങ്കിലും കണ്ണൂരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുണ്ട് എന്നത് സത്യമാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി.

സർക്കാരിന് ആർജവമില്ല

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്നാണ് സുരേഷ് ഗോപി എംപി ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.

സർക്കാരിൽ സംശയം

കണ്ണൂരിലെ അക്രമങ്ങള്‍ എല്ലാ പാര്‍ട്ടികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂ എന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. കണ്ണൂര്‍ കൊലപാതകത്തില്‍ ഇതാദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.

സിപിഎം സംയമനം പാലിക്കണം

ഇതുവരെ താന്‍ ഇ്ക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നില്ല. എന്നാലിപ്പോള്‍ തനിക്ക് ചില കാര്യങ്ങളില്‍ സംശയമുണ്ട്. പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നും സുരേഷ് ഗോപി മുംബൈയിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.

സമാധാനത്തിന് സംഘപരിവാർ

ബിജെപി സംയമനം പാലിക്കുന്നത് കൊണ്ട് മാത്രമാണ് കണ്ണൂരില്‍ സമാധാനം നിലനില്‍ക്കുന്നത് എന്ന് സംഘപരിവാര്‍ നേതാക്കള്‍ എന്നും അവകാശവാദം ഉന്നയിക്കുന്നതാണ്. ഇത് തന്നെയാണ് സുരേഷ് ഗോപിയും ആവര്‍ത്തിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആദ്യം വേണ്ടത് ആര്‍ജവമാണെന്നും സുരേഷ് ഗോപി ഓര്‍മ്മപ്പെടുത്തി.

ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കണം

ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കും എന്ന് പറയാനുള്ള ആര്‍ജവം ആണ് സര്‍ക്കാര്‍ കാട്ടേണ്ടത്. ആയുധം, അത് ആരും എടുക്കട്ടെ. അവരെ അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയേണ്ടത്. സിപിഎമ്മുകാരെ മാക്രിക്കൂട്ടമെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു സുരേഷ് ഗോപി.

ഫണ്ട് ചിലവാക്കാൻ തടസ്സം

മാത്രമല്ല തന്റെ എംപി ഫണ്ട് ചിലവഴിക്കാന്‍ ഇട്ത-വലത് കക്ഷികള്‍ ഒരുപോലെ തടസ്സം നില്‍ക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. എംപി ഫണ്ടായി ലഭിച്ച 5 കോടിയില്‍ 1 കോടി രൂപയില്‍ താഴെ മാത്രമാണ് സുരേഷ് ഗോപി ചിലവഴിച്ചതെന്ന് ആരോപണമുണ്ട്. മലയാളികള്‍ ഏറെയുള്ള മുബൈ പന്‍വേലില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് എത്തിയതാണ് താരം.

രാഷ്ട്രീയ കൊലപാതകങ്ങളുടെ നാട്

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ തങ്ങളുടെ പങ്ക് കൃത്യമായും മറച്ചുപിടിച്ചും സിപിഎമ്മിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയുമാണ് ബിജെപിയുടെ പ്രചാരണങ്ങള്‍. ആര്‍എസ്എസ്സുകാരന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകരെന്ന തലക്കെട്ടോടെ യാതൊരു ആധികാരികതയും ഇല്ലാത്ത വീഡിയോ കുമ്മനം പോസ്റ്റ് ചെയ്തതിന് പിന്നിലും ഇതേ തന്ത്രമാണ്.

English summary
Suresh Gopi MP against Pinarayi Vijayan and murder politics in Kannur
Please Wait while comments are loading...