Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വാസികള്‍ക്കെതിരെ സുരേഷ് ഗോപി: വിശ്വാസമില്ലെന്ന് വിജയ് സേതുപതി; വൈറലായി വീഡിയോ

വീഡിയോ വൈറലായതിന് പിന്നാലെ തന്റെ പ്രസംഗം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത് വന്നു

vijaysethupath-

അവിശ്വാസികള്‍ക്കെതിരായ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്നത്. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വിമർശനം ശക്തമായത്. അതോടൊപ്പം തന്നെയാണ് തമിഴ് താരം വിജയ് സേതുപതി വിശ്വാസത്തെക്കുറിച്ച് പറയുന്ന പഴയൊരു വീണ്ടും വൈറാലായി മാറിയിരിക്കുന്നത്. താൻ നിരീശ്വരവാദിയാണെന്ന് പലതവണ തുറന്ന് പറഞ്ഞിട്ടുള്ള നടനാണ് വിജയ് സേതുപതി

താന്‍ ഒരു നിരീശ്വര വാദിയാണെങ്കിലും മറ്റുള്ളവരെ വിശ്വാസത്തെ മാനിക്കുമെന്നാണ് താരം പറയുന്നത്. ഞാന്‍ വിശ്വാസി അല്ലെങ്കിലും ഭക്തരായ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. എന്തെങ്കിലും തീർത്ഥം നല്‍കുകയാണെങ്കിലും ഞാന്‍ അത് വാങ്ങിക്കുടിക്കും. എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ നിങ്ങള്‍ അത് തരുന്നത്. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല.

ഇതെല്ലാം എന്റെ ചിന്തയാണ്, അതുകൊണ്ട് തന്നെ ഇതാണ് ശരിയെന്ന് ഞാന്‍ ആരോടും തർക്കിക്കാറുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹജീവികളെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യന്‍ മാത്രമായിരിക്കും സഹായിക്കാന്‍ വരികയല്ലെന്നും വിജയ് സേതുപതി പറയുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്റെ എഡിറ്റ് വീഡിയോ ആണെന്ന വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത് എത്തി. അടുത്തിടെ താൻ നടത്തിയ പ്രസംഗത്തിൽ നിന്നുള്ളൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. എന്നാൽ ആ വീഡിയോ സന്ദർഭത്തിന് അനുസരിച്ച് എഡിറ്റ് ചെയ്തതല്ല. ഇതിനെ കുറിച്ച് അറിഞ്ഞത് മുതൽ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യമുള്ള, വിവേകപൂർണമായ ചിന്തകളേയും ആശയങ്ങളേയും ഞാൻ അനാദരിക്കില്ല, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.ഞാൻ അവരെ കുറിച്ചല്ല പറഞ്ഞത്, എന്റെ പ്രസംഗം അവരുടെ വിഷലിപ്തമായ ആഗ്രഹം തൃപ്തിപ്പെടുത്താനായി തെറ്റിധരിപ്പിക്കുന്ന രീതിയിൽ മുറിച്ച് മാറ്റുകയാണ് ചെയ്തതെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+