കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും സുരേന്ദ്രനും കിണഞ്ഞ് ശ്രമിച്ചിട്ടും ബിജെപി നേടിയില്ല;പ്രതീക്ഷിച്ചതില്‍ പകുതിയും ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി വലിയ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന തദ്ദേശ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും നേടാനായില്ലെങ്കിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലുമെല്ലാം വര്‍ധിച്ച വോട്ടുകള്‍ അവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുതല്‍ ശേഖരമായി കണ്ടിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയാ നടന്ന പാര്‍ട്ടി കോര്‍ കമ്മറ്റി യോഗങ്ങളില്‍ 6000 വാര്‍ഡുകള്‍ വരെ പിടിച്ചെടുക്കാന്‍ കഴിയുമെന്ന കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലും

തിരുവനന്തപുരം കോര്‍പ്പറേഷനിലും

തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് അടക്കം അഞ്ചോളം നഗരസഭകളിലും ഭരണം നൂറിനടത്ത് പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്നിങ്ങനെയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ അവകാശ വാദങ്ങള്‍. ഏത് സാഹചര്യത്തിലും സംസ്ഥാനമൊട്ടാകെ 3000 സീറ്റില്‍ വിജയം അവര്‍ പ്രതീക്ഷിച്ചിരുന്നു. പലയിടത്തും യുഡിഎഫിനെ മറികടന്നുകൊണ്ടുള്ള പ്രചാരണങ്ങള്‍ നടത്താനും അവര്‍ക്ക് സാധിച്ചു.

ഏറ്റവും അധികം വാര്‍ഡില്‍

ഏറ്റവും അധികം വാര്‍ഡില്‍

സംസ്ഥാനത്ത് ഏറ്റവും അധികം വാര്‍ഡില്‍ മത്സരിക്കുന്ന കക്ഷി എന്ന അവകാശവാദത്തോടൊപ്പം 3500 സീറ്റിലെ ജയം അവര്‍ ആദ്യം തന്നെ പ്രവചിക്കുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ അതില്‍ പകുതി സീറ്റില്‍ പോലും ജയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. വിജയം പ്രതീക്ഷിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും തിരിച്ചടിയാണ് ഉണ്ടായത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ


കഴിഞ്ഞ തവണ 35 വാര്‍ഡുകളില്‍ ജയിച്ചായിരുന്നു തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ അധികാരം പിടിക്കാനിറങ്ങിയ ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെടുകയാണ് ചെയ്തത്. 34 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞ. ഗ്രാമപഞ്ചായത്തുകളുടെ എണ്ണം രണ്ടില്‍ നിന്നും നാലാക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്

കെ സുരേന്ദ്രന്‍ അവകാശപ്പെട്ടത്

നൂറിനടത്ത് പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടെങ്കിലും 22 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും മാത്രാമാണ് ബിജെപി ഇത്തവണ ഭൂരിപക്ഷ നേടാനായത്. കഴിഞ്ഞ തവണ ലഭിച്ച പാലക്കാട് നഗരസഭ നിലനിര്‍ത്തിയ ബിജെപി പന്തളം എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തുയ

പഞ്ചായത്ത് വാര്‍ഡില്‍

പഞ്ചായത്ത് വാര്‍ഡില്‍

പഞ്ചായത്ത് വാര്‍ഡില്‍ 1172 എണ്ണത്തിലും 38 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 2 ജില്ലാ പഞ്ചായത്ത് വാര്‍ഡ്, 320 മുനിസിപ്പൽ വാർഡ്, 59 കോർപറേഷൻ വാർഡ് എന്നിവയിൽ ബിജെപി വിജയിച്ചു. ആകെ വാര്‍ഡുകളുടെ എണ്ണം നോക്കിയാല്‍ 1591 എണ്ണത്തില്‍ ബിജെപി വിജയിച്ചു. ബിജെപിക്ക് താരതമ്യേന വലിയ മുന്നേറ്റമുണ്ടായ 2015-ൽ 12 ഗ്രാമപഞ്ചായത്തുകളിലായിരുന്നു ഭൂരിപക്ഷം....

പാലക്കാട് നഗരസഭയില്‍

പാലക്കാട് നഗരസഭയില്‍

പാലക്കാട് നഗരസഭയിലൂടെ ആദ്യമായി കേരളത്തില്‍ ഒരു നഗരസഭയില്‍ ഭരണത്തിലെത്തിയ ബിജെപിക്ക് അന്ന് 13.8 ശതമാനം വോട്ടുകളും ലഭിച്ചിരുന്നു. അത്തവണ 905 ഗ്രാമപഞ്ചായത്ത് വാര്‍ഡ്, 21 ബ്ലോക്ക് പഞ്ചായത്ത് വാർഡ്, 3 ജില്ലാ പഞ്ചായത്ത് വാർഡ്, 225 മുനിസിപ്പാലിറ്റി വാർഡ്, 51 കോർപറേഷൻ വാര്‍ഡ് എന്നിങ്ങനെയായിരുന്നു ലഭിച്ചത്. ബിജെപി പിന്തുണയോടെ ലഭിച്ച സ്വതന്ത്രര്‍ 36 സീറ്റിലും വിജയിച്ചു.

അധികമായി ലഭിച്ചത്

അധികമായി ലഭിച്ചത്

അവസാന വട്ട കണക്കുകള്‍ നോക്കുമ്പോള്‍ 3000 സീറ്റില്‍ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഇത്തവണ അധികമായി ലഭിച്ചത് 300 സീറ്റുകളുടെ വര്‍ധനവ് മാത്രം. പാലക്കാട് നഗരസഭയിലെ 52 ഡിവിഷനുകളിലെയും വേ‍ാട്ട് എണ്ണിക്കഴിഞ്ഞപ്പേ‍ാൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റിലും ഒരെണ്ണം അധികം നേടിയാണ് പാര്‍ട്ടി ഭരണം ഉറപ്പിച്ചത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍ കോര്‍പ്പറേഷന്‍

32 സീറ്റായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതിന് നാല് സീറ്റ് പിറകിലായി. ഫലമറിഞ്ഞ 30 വാർഡുകളിൽ എൻഡിഎ സഖ്യം 17 എണ്ണം നേടി. ബിജെപി നേതാക്കളെ പോലും ഞെട്ടിക്കുന്നതാണ് ഇവിടുത്തെ വിജയം. കണ്ണൂര്‍ കോര്‍പ്പറേഷനിലും ആദ്യമായി അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും ബിജെപി അക്കൗണ്ട് തുറന്നു.

പത്തനംതിട്ട

പത്തനംതിട്ട

പത്തനംതിട്ടയിലെ കവിയൂർ, കുളനട പഞ്ചായത്തുകൾ, ആലപ്പുഴയിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളില്‍ വിജയം നേടാന്‍ കഴിഞ്ഞതും ആശ്വാസകരമാണ്. ഈ നേട്ടങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന പാർ‌ട്ടിക്ക് ആശ്വാസമായി കൂടുതലൊന്നും ഇൗ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. തിരുവനന്തപുരത്തിന് പുറമെ തൃശ്സൂര്‍ കോര്‍പ്പറേഷനിലും ബിജെപിക്ക് തിരിച്ചടിയേച്ചു.

Recommended Video

cmsvideo
തോറ്റ് തുന്നംപാടി സുരേന്ദ്രന്റെ സഹോദരൻ | Oneindia Malayalam
നിലം തൊടാതെ

നിലം തൊടാതെ


മേയർ സ്ഥാനാർഥിയായ സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സ്ഥാനാർഥികൾ നിലം തൊടാതെ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. അവിടെ പരാജയപ്പെട്ടു. . 55 സീറ്റുകളിൽ അഞ്ചിടത്തു മാത്രമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്. കാസര്‍കോട്ടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് തിരിച്ചടിയേറ്റു.

English summary
Suresh Gopi and Surendran tried their best, but the BJP did not make good progress in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X