മുഖ്യമന്ത്രിക്കെതിരെ പരമാര്‍ശം: സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയില്‍ ചലച്ചിത്ര നടന്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ് ഗോപി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് ഖേദം പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാക്കുകളിലാണ് ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തിരുവഞ്ചൂര്‍ അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈയൊരു തീരുമാനമെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്നെ അവസരവാദിയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും നടന്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ പലപ്പോഴും നിലപാട് മാറ്റുന്ന ജനങ്ങളല്ലേ യഥാര്‍ത്ഥ അവസരവാദികളെന്ന് സുരേഷ് ഗോപി ചോദിച്ചു.
സുരേഷ് ഗോപിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരമാര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. സിനിമയില്‍ ഡയലോഗുകള്‍ പറയുന്ന അതേ ലാഘവത്തോടെയാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications